//
3 മിനിറ്റ് വായിച്ചു

പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി ഇരയെ ഉപദ്രവിക്കാൻ ശ്രമം; കണ്ണൂർ പേരാവൂരിൽ യുവാവ് അറസ്റ്റിൽ

പേരാവൂർ : ജാമ്യത്തിലിറങ്ങിയശേഷം ഇരയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പോക്‌സോ കേസ് പ്രതി വീണ്ടും അറസ്റ്റിൽ. മുഴക്കുന്ന് പാലപ്പള്ളിയിലെ ജിതിൻ നിവാസിൽ ജിതിനെയാണ് (24) പേരാവൂർ സിഐ  എം എൻ ബിജോയ് അറസ്റ്റ് ചെയ്‌തത്. തിങ്കളാഴ്‌ച  ഉച്ചയോടെ പേരാവൂർ പുതിയ ബസ് സ്റ്റാൻഡിലാണ് കേസിനാസ്‌പദമായ സംഭവം. ബസ് കയറാനെത്തിയ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ജിതിനെ പരിസരത്തുണ്ടായിരുന്നവർ തടയുകയും പൊലീസിൽ വിവരം നൽകുകയുമായിരുന്നു.  പോക്‌സോ ചുമത്തിയാണ്‌ ജിതിനെ  അറസ്റ്റ് ചെയ്‌തത്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!