പയ്യന്നൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം കാണിച്ചയാളെ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. രാമന്തളി കുന്നിക്കരക്കാവ് സ്വദേശി പി.വി.ബാലചന്ദ്രനെ (43) യാണ് പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.തുടർന്ന് സ്കൂൾ അധികൃതർ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.2014-ലാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റു ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തു.
അതേസമയം പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥിനികൾ കൂടി പ്രതിക്കെതിരെ പീഡന പരാതിയുമായി പോലീസിനെ സമീപിച്ചു .പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തിട്ടുണ്ട്.ഇതോടെ റിമാൻ്റിൽ കഴിയുന്ന പ്രതിക്കെതിരെ പോക്സോ കേസ് 4 ആയി.