സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത കപ്പലണ്ടി മിഠായിയില്‍ അഫ്‌ളോടോക്‌സിന്‍ ബി വണ്‍ എന്ന വിഷാംശം കണ്ടെത്തി. സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. ഇതില്‍ സപ്ലൈകോയോട് സര്‍ക്കാര്‍ വിശദീകരണവും തേടിയിരുന്നു. ഇതു കണക്കിലെടുത്ത് പര്‍ച്ചേസ്, വിലനിര്‍ണയം ഉള്‍പ്പെടെ സപ്ലൈകോയുടെ പ്രവര്‍ത്തനത്തില്‍ സമഗ്രമാറ്റം വരുത്താനും തീരുമാനമായിരുന്നു. പ്രവര്‍ത്തിയിലെ മാറ്റം ഈ മാസം മുതല്‍ നിലവില്‍ വരും. സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത കിറ്റിലെ കപ്പലണ്ടി മിഠായിയില്‍ അഫളോടോക്സിന്‍ ബിവണ്‍ എന്ന വിഷാംശം സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ ബ്‌ളാക്കാട്ടി എന്ന സ്ഥാപനമാണ് ഇതു വിതരണം ചെയ്തത്. കവറിനു പുറത്ത് ബാച്ചും നമ്പരും ഉണ്ടായിരുന്നില്ല. മിഠായി ഭക്ഷ്യയോഗ്യമല്ലെന്ന് ലാബ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്തയെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും കത്തു നല്‍കിയിരുന്നു. ഇതില്‍ സപ്ലൈകോയോട് സര്‍ക്കാര്‍ വിശദീകരണം തേടി ലോക്കല്‍ പര്‍ച്ചേസില്‍ ചില പ്രശ്നങ്ങളുണ്ടായതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ജി.ആര്‍.അനില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ടെണ്ടര്‍, പര്‍ച്ചേസ് ഉള്‍പ്പെടെ സപ്ലൈകോയുടെ പ്രവര്‍ത്തനത്തില്‍ സമഗ്രമാറ്റം വരുത്താനും തീരുമാനിച്ചു. ഇതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഈ മാസത്തോടെ ഇതു നടപ്പില്‍ വരും.