/
11 മിനിറ്റ് വായിച്ചു

തൃക്കാക്കരയില്‍ മദ്യപിച്ചെത്തിയ പ്രിസൈഡിങ് ഓഫീസര്‍ പൊലീസ് പിടിയില്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോളിംഗ് ബൂത്തിലേക്ക് പ്രിസൈഡിങ് ഓഫീസര്‍ മദ്യപിച്ചെത്തി. മരോട്ടിച്ചുവടിലുള്ള 23 നമ്പര്‍ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറാണ് പോലീസ് പിടിയിലായത്. മരോട്ടി ചുവട് സെന്റ് ജോര്‍ജ് സ്‌കൂളിലെ പ്രിസൈഡിഗ് ഓഫീസര്‍ വര്‍ഗീസ് പി യെ യാണ് പോലീസ് പിടികൂടിയത്. പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫീസറെ ബൂത്തില്‍ നിയോഗിച്ചു. ഇടപ്പള്ളി 115 എ നമ്പര്‍ പോളിംഗ് ബൂത്തില്‍ വോട്ടിംഗ് തടസപ്പെട്ടു. ഇവിഎം തടസപ്പെട്ടതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. ഒറ്റവോട്ട് മാത്രമാണ് അവിടെ രേഖപ്പെടുത്തിയത്. തുടര്‍ന്ന് പുതിയ ഇലക്ടോണിംക് യന്ത്രം സ്ഥാപിച്ച് വോട്ടിംഗ് പുനസ്ഥാപിക്കുകയായിരുന്നു.25.16 ശതമാനം പോളിംഗാണ് ഇതുവരേയും രേഖപ്പെടുത്തിയത്. മൂന്ന് മണിക്കൂറിലെ പോളിംഗ് ആണിത്. അതിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണത്തില്‍ വീഡിയോ അപ്ലോഡ് ചെയതയാളെ പിടികൂടി. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫിനെതിരെയാണ് കൊച്ചി പൊലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. ഏഴ് മണിയോടെയാണ് തൃക്കാക്കരയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ്. കാലവര്‍ഷം തുടങ്ങിയെങ്കിലും മണ്ഡലത്തില്‍ ഇന്ന് രാവിലെ മുതല്‍ തെളിഞ്ഞ അന്തരീക്ഷമാണ്.രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തുകളിലേക്ക് എത്തുക. ഇവര്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ തയാറായിരിക്കുന്നത് 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ്. 239 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്.ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉളളത്. 1,01,530 പേര്‍ വനിതകളാണ്. ഒരു ട്രാന്‍സ്ജെന്‍ഡറുമുണ്ട്. പോളിങ്ങിന് ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളേജിലേക്ക് മാറ്റും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ആറ് തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും മണ്ഡലത്തിലുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version