//
9 മിനിറ്റ് വായിച്ചു

ആക്രമണ നാടകം പൊലീസ്‌ പൊളിച്ചു; 5 ലക്ഷത്തിന്റെ സ്വർണം കവർന്ന സംഘം റിമാൻഡിൽ

തൃശൂർ> അമ്പത്തി അഞ്ച്‌  ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിൽ  സ്വര്‍ണാഭരണ നിര്‍മാണ ശാലയിലെ ജീവനക്കാരനും സംഘവും റിമാൻഡിൽ. സ്വർണം കൊണ്ടുപോകുമ്പോൾ  തന്നെ ആക്രമിച്ചതായ ജീവനക്കാരന്റെ നാടകം പൊലീസ്‌ പൊളിക്കുകയായിരുന്നു .കാണിപ്പയ്യൂര്‍ ചാങ്കര വീട്ടില്‍ അജിത്ത് കുമാര്‍ (52),സഹോദരൻ ചാങ്കരവീട്ടില്‍ മുകേഷ് കുമാര്‍(51), ചിറ്റന്നൂര്‍ വര്‍ഗ്ഗീസ് (52) എന്നിവരെയാണ്‌ തൃശൂർ വെസ്റ്റ് പോലീസ് ആസൂത്രിതമായി  പിടികൂടിയത്‌.

മുണ്ടൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്നുള്ള 1028.85ഗ്രാം സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ചൊവ്വാഴ്ച രാത്രി 7.45-ന് ആയിരുന്നു സംഭവം. ആഭരണങ്ങള്‍ പുത്തൂരിലേക്കുള്ള മറ്റൊരു സ്ഥാപനത്തിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. അജിത് കുമാര്‍ അറിയിച്ചതനുസരിച്ച് സഹോദരന്‍ മുകേഷും കൂട്ടാളികളും കാറില്‍ എത്തുകയായിരുന്നു. കാറില്‍ വന്ന മൂന്നംഗസംഘം ചുങ്കത്തിനടുത്തുവെച്ച് സ്‌കൂട്ടര്‍ തടഞ്ഞ് ബലമായി കാറില്‍ കയറ്റികൊണ്ടുപോയി പാലക്കാട്ടുവെച്ച് സ്വര്‍ണവും മൊബൈല്‍ഫോണും കവർന്ന്‌  ഇറക്കിവിട്ടതായാണ്‌   അജിത്കുമാര്‍ സ്ഥാപനം ഉടമയെ വിളിച്ച് അറിയിച്ചത്.

എന്നാൽ  പൊലീസ്‌   നടത്തിയ അന്വേഷണത്തില്‍  ഈ നാടകം പൊളിഞ്ഞു.  അജിത്‌കുമാറിനെ ചൊദ്യം ചെയ്‌യതതോടെ കള്ളക്കള്ളി പുറത്തായി.  സംഭവത്തിൽ   കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്  പൊലീസിന്‌ ലഭിച്ച വിവരം. വെസ്റ്റ് എസ്ച്ച്ഒ  ടി പി ഫര്‍ഷാദ്, എസ്ഐ വിജയന്‍, സിപിഒമാരായ സുഫീര്‍, ജോവിന്‍സ്, ചന്ദ്രപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version