//
12 മിനിറ്റ് വായിച്ചു

‘താങ്കളാണോ ഈ വീഡിയോയിൽ’ എന്ന മെസ്സേജ് കരുതിയിരിക്കുക; ആ ലിങ്കിൽ ഹാക്കറാണെന്ന് പൊലീസ്

ഹാക്കർമാരുടെ പുതിയ കെണിയിൽ അകപ്പെടരുതെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഈയിടെയായി കണ്ടുവരുന്ന ഹാക്കർമാരുടെ പുതിയ തട്ടിപ്പ് രീതിയാണ് ചില ലിങ്കുകൾ അയച്ച ശേഷം ലിങ്കിൽ കാണുന്ന വിഡിയോയിൽ നിങ്ങളാണെന്നും അല്ലെങ്കിൽ, കാണാൻ നിങ്ങളെ പോലെയിരിക്കുന്നു എന്നു പറയുകയും, തുടർന്ന് ഈ സന്ദേശം ലഭിക്കുന്ന വ്യക്തി ലിങ്കിൽ കയറുകയും ഉടനെ ഇയാൾ ഹാക്ക് ചെയ്യപ്പെടുകയും ചെയ്യുന്നു. ഇതിനെതിരെയാണ് പൊലീസ് നിർദേശം നൽകിയിരിക്കുന്നത്.ഇത്തരം ലിങ്കുകൾ തട്ടിപ്പുകാരുടെ കെണികളാണ്. കാഴ്ചയിൽ ഒറിജിനലിനെ പോലെ തോന്നിക്കുന്ന ഇത്തരം സൈറ്റുകളുടെ ലിങ്കുകൾ എസ്എംഎസ് ,ഇ മെയിൽ,മെസഞ്ചർ തുടങ്ങിയവ വഴിയാണ് തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നത്. ഒറ്റനോട്ടത്തിൽ സംശയിക്കപ്പെടാൻ സാധ്യത ഇല്ലാത്ത ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ സ്വകാര്യ വിവരങ്ങൾ കൈവശപ്പെടുത്തി പണം തട്ടിയെടുക്കുകയാണ് ഹാക്കർമാരുടെ ലക്ഷ്യം.ഭീഷണിപ്പെടുത്തുക, സമ്മർദ്ദം ചെലുത്തുക തുടങ്ങിയവയും ഇവരുടെ അടുത്ത ഘട്ടത്തിലെ രീതികളാണ്’, കേരളാ പൊലീസ് മുന്നറിയിപ്പ് നൽകി.

പോസ്റ്റിന്റെ പൂർണ്ണരൂപം

ഹാക്കർമാർ ചില ലിങ്കുകൾ അയച്ച ശേഷം ടി ലിങ്കിലെ വിഡിയോയിൽ നിങ്ങളാണെന്നും അല്ലെങ്കിൽ, കാണാൻ നിങ്ങളെ പോലെയിരിക്കുന്നു എന്ന് പറഞ്ഞ് അത്തരം ലിങ്കുകൾ ക്ലിക് ചെയ്തു നോക്കാൻ നിർദ്ദേശിക്കുന്നു. ചിലരെങ്കിലും പേടി മൂലമോ ശരിയാണോ ഇല്ലയോ എന്നറിയാൻ വേണ്ടിയോ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നു. ഓർക്കുക, ഇത്തരം ലിങ്കുകൾ തട്ടിപ്പുകാരുടെ കെണികളാണ്. കാഴ്ചയിൽ ഒറിജിനലിനെ പോലെ തോന്നിക്കുന്ന സൈറ്റുകളുടെ ലിങ്കുകൾ എസ്.എം.എസ് /ഇ മെയിൽ/മെസഞ്ചർ തുടങ്ങിയവ വഴി തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ സംശയിക്കപ്പെടാൻ സാധ്യത ഇല്ലാത്ത ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഉപയോക്താക്കൾ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകുന്നതിലൂടെ അവ കൈവശപ്പെടുത്തി പണം തട്ടിയെടുക്കുന്നു. ഭീഷണിപ്പെടുത്തുക, സമ്മർദ്ദം ചെലുത്തുക തുടങ്ങിയവയും ഇവരുടെ അടുത്ത ഘട്ടത്തിലെ രീതികളാണ്. ഓർമ്മിക്കുക, , അപരിചിത മൊബൈൽ നമ്പരുകളിൽ നിന്നോ, വാട്ട്സ്ആപ് / എസ്.എം.എസ് /ഇമെയിലൂടെയോ ലഭിക്കുന്ന ലിങ്കുകളിൽ ക്‌ളിക്ക് ചെയ്യരുത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version