/
4 മിനിറ്റ് വായിച്ചു

സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകർത്തു; പ്രതി പിടിയിൽ

നേമം നരുവാമൂട് പൊലീസ് സ്‌റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിന്റെ ചില്ല് ക്രിമിനൽ കേസ് പ്രതി എറിഞ്ഞു തകർത്തു.തിരുവല്ലം പൊലീസിന്റെ വാഹനം തകർത്ത് പോലീസിനെ അക്രമിച്ച് കേസിലെ പ്രതി സുറുമ അനൂപ് എന്നു വിളിക്കുന്ന നരുവാമൂട് സ്വദേശി അനൂപ് ആണ് ജീപ്പിന്റെ ചില്ല് എറിഞ്ഞു തകർത്തത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിന്റെ ചില്ല് പ്രതി കല്ലുകൊണ്ട് എറിഞ്ഞു തകർത്ത ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പിന്നാലെ ഓടി സാഹിസികമായി പിടികൂടുകയായിരുന്നു. നരുവാമൂട് പൊലീസ് സ്റ്റേഷനിനെ ക്രിമിനൽ ലിസ്റ്റിൽപ്പെട്ട ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version