/
6 മിനിറ്റ് വായിച്ചു

വൈറലാകാന്‍ പൊലീസ് സ്റ്റേഷന്‍ ബോംബിടുന്ന വീഡിയോ നിര്‍മ്മിച്ചു; അഞ്ചുപേര്‍ അറസ്റ്റിലായി

മലപ്പുറം | ഇന്‍സ്റ്റഗ്രാമില്‍ വൈറൽ ആകുന്നതിന് വേണ്ടി പൊലീസ് സ്‌റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്ന വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കരുവാരക്കുണ്ട് പുന്നക്കാട് പൊടുവണ്ണിക്കല്‍ സ്വദേശികളായ വെമ്മുള്ളി മുഹമ്മദ് റിയാസ്, മുഹമ്മദ് ഫവാസ്, സലീം ജിഷാദിയാന്‍, മുഹമ്മദ് ജാസിം, സല്‍മാനുല്‍ ഫാരിസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു മലയാള സിനിമയിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും ചേര്‍ത്ത് മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്ന രീതിയില്‍ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിക്കുക ആയിരുന്നു. വീഡിയോ അപ്ലോഡ് ചെയ്ത ഒന്നാം പ്രതി മുഹമ്മദ് റിയാസിന്റെ മൊബൈല്‍ ലൊക്കേഷന്‍ നോക്കി പൊലീസ് കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു. റിയാസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരും പിടിയിലായി.

ലഹള സൃഷ്ടിക്കാന്‍ ശ്രമിക്കല്‍, സാമൂഹിക മാധ്യമം വഴി പൊലീസിനെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version