///
9 മിനിറ്റ് വായിച്ചു

ഡൽഹിയിൽ കോൺഗ്രസ് പ്രക്ഷോഭത്തിനിടെ പൊലീസ് അതിക്രമം;കെ.സി വേണുഗോപാൽ കുഴഞ്ഞുവീണു;കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ

ഡൽഹിയിൽ കോൺഗ്രസ് പ്രക്ഷോഭത്തിനിടെ പൊലീസ് അതിക്രമം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കയ്യേറ്റം ചെയ്തു. തുടർന്ന് കെ.സി വോണുഗോപാൽ കുഴഞ്ഞുവണു. മുതിർന്ന കോൺഗ്രസ് നേതാക്കളെ തുഗ്ലക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ മുൻ നിരയിൽ നിന്നത് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളാണ്. കേന്ദ്ര എജൻസികൾക്ക് അനുകൂലമായ് സംസ്ഥാനത്ത് നിലപാട് സ്വീകരിച്ചു എന്ന മുഖ്യമന്ത്രി പിണറായ് വിജയന്റെ വിമർശനം തള്ളിയായിരുന്നു പ്രതിഷേധമുഖത്ത് ഇവർ അണിനിരന്നത്. കേരളത്തിലെ സർക്കാരും കേന്ദ്രത്തിലെ സർക്കാരും സമാനമായ ജനാധിപത്യ വിരുദ്ധതയാണ് ജനങ്ങളോട് കാട്ടുന്നതെന്ന് പ്രപർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു.പ്രപർത്തക സമിതി അംഗം ഉമ്മൻ ചാണ്ടിക്ക് പുറമേ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പി മാർ പ്രതിഷേധ പരിപാടികളുടെ മുൻ നിരയിൽ അണി നിരന്നു. ടി.എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ് , എം.കെ രാഘവൻ അടക്കമുള്ള നേതാക്കളെ വിവിധ ഇടങ്ങളിൽ പോലിസ് തടഞ്ഞു.കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധ പരിപാടികളുടെ സംഘടനം അടക്കം നിരവഹിച്ചത് ബെന്നി ബഹന്നാനും, ഹൈബി ഈടനും അടക്കമുള്ളവർ. കേരളത്തിൽ കേന്ദ്ര എജൻസിയ്ക്ക് അനുകൂലമായി സ്വീകരിയ്ക്കുന്ന നിലപാടിനെ കുറിച്ചുള്ള ഇവരുടെ മറുപടി ഇങ്ങനെ.പാർട്ടിയുടെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് ഡൽഹി പോലിസിന്റെ കൈയ്യേറ്റത്തിന് വിധേയനാകെണ്ടിവന്നു. വി.കെ ശ്രീകണ്ഠനെയും ബലപ്രയോഗത്തിലൂടെ ആണ് ഇ.ഡി ആസ്ഥാനത്തിന് മുന്നിൽ നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version