മാവേലി എക്സ്പ്രസ്സില്‍ പൊലീസിന്റെ മര്‍ദ്ദനത്തിനിരയായ യാത്രക്കാരന്‍ പൊന്നന്‍ ഷമീര്‍ പൊലീസിന്റെ കസ്റ്റഡിയില്‍. കോഴിക്കോട് ലിങ്ക് റോഡിൽ നിന്നാണ് പൊന്നന്‍ ഷമീറിനെ കണ്ടെത്തിയത്. മാലപിടിച്ചു പറിക്കല്‍, ഭണ്ഡാരം മോഷണം തുടങ്ങിയ കേസിലെ പ്രതികയാണ് പൊന്നന്‍ ഷമീർ.ഇയാള്‍ കോഴിക്കോട് റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണ് എന്നാണ് വിവരം.കോഴിക്കോട് ലിങ്ക് റോഡില്‍ കിടന്നുറങ്ങുന്ന നിലയിലായിരുന്നു കണ്ടെത്തിയത്.മാവേലി എക്‌സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്‌തെന്ന പേരില്‍ ഷമീറിനെ എഎസ്‌ഐ മര്‍ദിച്ചത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.മാഹിയില്‍ നിന്ന് ട്രെയിനില്‍ കയറിയ ഇയാളെ പൊലീസ് ഇടപെട്ട് വടകരയില്‍ ഇറക്കിവിടുകയും ചെയ്തിരുന്നു. സംഭവം വിവാദമായെങ്കിലും ഇയാളെ കാണ്ടെത്താനാവാത്തതും പൊലീസിനെ പ്രതിസന്ധിയിലാക്കി. ഇതിനിടെയാണ് ചൊവ്വാഴ്ചയാണ് ഇയാളെ തിരിച്ചറിഞ്ഞത്. ഫോട്ടോ കണ്ട ബന്ധുക്കളാണ് ഇയാല്‍ പൊന്നന്‍ ഷമീര്‍ ആണെന്ന് അറിയിച്ചത്.
മാലപിടിച്ചു പറിക്കല്‍, ഭണ്ഡാരം മോഷണം തുടങ്ങിയ കേസിലെ പ്രതിയാണ് പൊന്നന്‍ ഷമീര്‍ എന്നാണ് പൊലീസിന്റെ നിലപാട്. കൂത്തുപറമ്പ് നിര്‍വേലി സ്വദേശിയും ഇപ്പോള്‍ ഇരിക്കൂറില്‍ താമസിക്കുന്നതുമായ ആളുമാണ് പൊന്നന്‍ ഷമീര്‍. ഇയാള്‍ ട്രെയിനില്‍ വച്ച് സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നു എന്നും മദ്യപിച്ച ലക്കുകെട്ടിരുന്ന നിലയില്‍ ആയിരുന്നതിനാലാണ് ബലം പ്രയോഗിക്കേണ്ടി വന്നത് എന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന കുറ്റത്തിന് യാത്രക്കാരനെ എഎസ്ഐ പ്രമോദ് ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തിന് പിന്നാലെ എഎസ്ഐ പ്രമോദിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.