ഇന്ത്യയെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി പഞ്ചാബ് നാഷണൽ ബാങ്കിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് സർക്കാരുകളുടെ കാലത്തുള്ള വിമാനത്താവളങ്ങൾ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ സ്വകാര്യ വ്യക്തികൾക്ക് നൽകുകയും, ബിഎസ്എൻഎൽ ഓഫീസുകൾ അടച്ചു പൂട്ടുകയും നിരവധിപേരെ തൊഴിൽ രഹിതരാക്കുകയും ചെയ്തവരാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയമോഹൻ കുറ്റപ്പെടുത്തി. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടംമുക്ക് അധ്യക്ഷ വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, എൻ പി സേതുമാധവൻ, സി എ ശിവകുമാർ, കെ ജയപ്രകാശ്, ടി പി ബാലൻ, എൻ പി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. എം അബ്ദുല്ലത്തീഫ്, എൻ പി നബീൽ, പി ശ്രീജിത്ത്, ഉസ്മാൻ മാറഞ്ചേരി, സക്കീർ കടവ്, ശ്രീകല, ഹഫ്സത്ത് എന്നിവർ നേതൃത്വം നൽകി.