//
5 മിനിറ്റ് വായിച്ചു

പയ്യാവൂരിൽ വൈദ്യുതി മോഷണം; 24,980 രൂപ പിഴ

ശ്രീകണ്ഠപുരം: കെ.എസ്.ഇ.ബി പയ്യാവൂര്‍ സെക്ഷനു കീഴില്‍, റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവില്‍ നടത്തിയ വൈദ്യുതി മോഷണം പിടികൂടി.പയ്യാവൂര്‍ നറുക്കുംചീത്തയില്‍ നിര്‍മാണം നടക്കുന്ന റിസോര്‍ട്ടിലേക്ക് ലൈനില്‍ നിന്നും നേരിട്ട് വൈദ്യുതി ചോര്‍ത്തി ഉപയോഗിക്കുന്നതാണ് അധികൃതര്‍ കണ്ടെത്തിയത്.സബ് എന്‍ജിനീയര്‍ കെ.ജെ. ഷാജി, ലൈന്‍മാന്‍ന്മാരായ ശ്രീരേഖ്, ബിനോയ് എന്നിവര്‍ നടത്തിയ ലൈന്‍ പരിശോധനയിലാണ് വൈദ്യുതി മോഷണം പിടികൂടിയത്. കര്‍ണാടക മാണ്ഡ്യ സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ രാജേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിക്കുന്ന റിസോര്‍ട്ട് കെട്ടിടത്തിലാണ് വൈദ്യുതി മോഷ്ടിച്ച്‌ ഉപയോഗിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഇയാളില്‍ നിന്ന് 24,980 രൂപ പിഴയീടാക്കിയതായി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version