//
6 മിനിറ്റ് വായിച്ചു

പോക്‌സോ കേസ്: മുൻ പഞ്ചായത്തംഗം അറസ്റ്റിൽ

കണ്ണൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മുൻ പഞ്ചായത്തംഗം അറസ്റ്റിൽ. നാറാത്ത് മുൻ പഞ്ചായത്ത് അംഗം കണ്ണാടിപ്പറമ്പിലെ അസീബിനെ(36)യാണ് ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത്കൊടേരിയും സംഘവും അറസ്റ്റു ചെയ്തത് .കൗൺസിലിങ്ങിനിടെയാണ്‌ കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്‌.കഴിഞ്ഞ നവംബർ 21നാണ്‌ സംഭവം.വീട്ടിൽ തനിച്ചുണ്ടായപ്പോഴാണ്‌ പീഡനത്തിനിരയായത്‌. അച്ഛന്റെ സുഹൃത്തായ അസീബ്‌ അച്ഛനൊപ്പം മദ്യപിക്കാനായി വീട്ടിൽ എത്താറുണ്ടായിരുന്നു. അസീബ്‌ ശല്യം ചെയ്‌തശേഷം പെൺകുട്ടി കോഴിക്കോട്ടെ ബന്ധുവീട്ടിലായിരുന്നു താമസം. വീട്ടുകാരുമായി പ്രശ്‌നങ്ങളുണ്ടായതോടെ പൊലീസ്‌ ഇടപെട്ട്‌ ചിൽഡ്രൻസ്‌ ഹോമിലാക്കി. ഇവിടെനിന്ന്‌ ചാടിപ്പോയ അഞ്ചുപേരിൽ ഈ പെൺകുട്ടിയും ഉണ്ടായിരുന്നു. തിരിച്ചെത്തിച്ചശേഷം നടത്തിയ കൗൺസിലിങ്ങിലാണ്‌ അസീബ്‌ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയത്‌. ചേവായൂർ പൊലീസ്‌ വിവരം കണ്ണൂർ ടൗൺ പൊലീസിന്‌ കൈമാറുകയായിരുന്നു. കണ്ണാടിപ്പറമ്പിലെ ഒരു കടയിൽനിന്നാണ്‌ ഇയാളെ പൊലീസ് പിടികൂടിയത്. അസീബിനെ കോടതി റിമാൻഡ്‌ ചെയ്‌തു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version