7 മിനിറ്റ് വായിച്ചു

അഴീക്കോട് നിയോജക മണ്ഡലത്തിൽ വിജ്ഞാന തൊഴിൽ പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി പ്രാഥമിക ആലോചനാ യോഗം ചേർന്നു

അഴീക്കോട് നിയോജക മണ്ഡലത്തിൽ വിജ്ഞാന തൊഴിൽ പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ പ്രാഥമിക ആലോചനാ യോഗം ചേർന്നു. കെ വി സുമേഷ് എം എൽ എ അധ്യക്ഷനായി. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല പദ്ധതി വിശദീകരിച്ചു. അഴീക്കോട് നിയോജക മണ്ഡലത്തിൽ നിന്നും നോളജ് മിഷൻ്റെ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകരെ നോളജ് മിഷൻ്റെ വിവിധ സേവനങ്ങളിലൂടെ തൊഴിൽ സജ്ജരാക്കി പ്രത്യേക തൊഴിൽ നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴിൽ പരിചയവും നൽകി വൈജ്ഞാനിക തൊഴിൽ മേഖലയിൽ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട തൊഴിൽമേളക്കും മറ്റുമായുള്ള സംഘാടക സമിതി രൂപീകരണ യോഗം സെപ്റ്റംബർ ആറിന് രാവിലെ പത്തരയ്ക്ക് ചിറക്കൽ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും.

lim

ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ റീജിയണൽ പ്രോഗ്രാം മാനേജർ ഡയാന തങ്കച്ചൻ, ജില്ലാ പ്രോഗ്രാം മാനേജർ സൗമ്യ ഗോവിന്ദ പൊതുവാൾ എന്നിവർ സംസാരിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ശ്രുതി, കെ രമേശൻ, കെ അജീഷ്, പി പി ഷമീമ, എ വി സുശീല, കുടുംബശ്രീ ചെയർപേഴ്‌സൺ മാർ, റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവർ സംബന്ധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version