5 മിനിറ്റ് വായിച്ചു

വിവാഹ പൂർവ്വ കൗൺസിലിങ് നിർബന്ധമാക്കണം: വനിതാ കമ്മീഷൻ ചെയർപേഴ്‌സൻ

വിവാഹ പൂർവ കൗൺസിലിങ് നിർബന്ധമാക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭാഗമായി സ്ഥിരമായി ഇതിനുള്ള സംവിധാനം ഏർപ്പെടുത്തിയാൽ ഉചിതമായിരിക്കുമെന്നും വനിതാ കമ്മീഷൻ ചെയർപേഴ്‌സൻ അഡ്വ. പി സതീദേവി. കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ജില്ലാ വനിതാ കമ്മീഷൻ അദാലത്തിനോടനുബന്ധിച്ച് വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. അദാലത്തിൽ പരിഗണിച്ച പരാതികളിൽ നല്ലൊരു ശതമാനവും ഗാർഹിക ചുറ്റുപാടുകളുമായി ബന്ധപെട്ടതാണെന്നും കമ്മീഷൻ പറഞ്ഞു.കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന വനിതാ കമ്മീഷൻ സിറ്റിങിൽ ആകെ പരിഗണിച്ച 65 പരാതികളിൽ 14 എണ്ണം തീർപ്പാക്കി. അഞ്ച് പരാതികൾ പൊലീസിന്റെ റിപ്പോർട്ടിന് വേണ്ടി അയച്ചു. ഒരു പരാതി ജാഗ്രതാ സമിതിയുടെ പരിഗണനയ്ക്കയച്ചു. 43 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ, അഭിഭാഷകരായ ചിത്തിര ശശിധരൻ, കെ പി ഷിമി, കൗൺസിലർ മാനസ ബാബു എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version