//
8 മിനിറ്റ് വായിച്ചു

അരിക്കൊമ്പൻ പറമ്പിക്കുളത്തേക്ക്; ജനകീയ പ്രതിഷേധത്തിനൊരുങ്ങി പറമ്പിക്കുളം നിവാസികൾ

ഇന്നലെ ഹൈക്കോടതിയിൽ നിന്നുള്ള വാർത്തകൾ പുറത്ത് വന്നതിന് ശേഷം പറമ്പിക്കുളത്തുള്ളവർ വൻതോതിൽ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. പറമ്പിക്കുളം ആദിവാസി മേഖലയാണ്. പത്ത് ആദിവാസി കോളനികളുണ്ട്. 611 ആദിവാസി കുടുംബങ്ങളിവിടെയുണ്ട്. ഇത് കൂടാതെ പറമ്പിക്കുളം ആളിയാർ പ്രൊജക്റ്റ് കോളനികളുണ്ട്. മൂവായിരത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണിത്. ഇവിടെ പൊതുവെ കാട്ടന ശല്യമുള്ള പ്രദേശമാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്നും താഴേക്ക് ഇറങ്ങി വന്ന് മുതലമട, കൊല്ലങ്കോട് ഭാ​ഗത്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയത്. കൃഷിക്ക് പ്രാധാന്യമുളള പ്രദേശമാണിത്. വ്യാപകമായി കൃഷിനാശമുണ്ട്. ഒരു വർഷം തന്നെ നാൽപത് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് കണക്കാക്കുന്നത്. ഇങ്ങനെയുളള ഒരു സ്ഥലത്തേക്ക് അരിക്കൊമ്പൻ കൂടി എത്തുമ്പോൾ എന്തായിരിക്കും അവസ്ഥ എന്നാണ് ഇവിടെയുള്ളവർ പേടിയോട് കൂടി ചിന്തിക്കുന്ന കാര്യം.രാവിലെ പത്ത് മണിക്ക് പറമ്പിക്കുളം ആനപ്പാടിയിലാണ് ജനകീയ സമരത്തിന് തുടക്കമാകുന്നത്. കെ ബാബു എംഎൽഎ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കത്ത് അയച്ചിട്ടുണ്ട്. അ​ദ്ദേഹവും ഇന്നത്തെ സമരത്തിന്റെ ഭാ​ഗമാകുന്നുണ്ട്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വരും​ദിവസങ്ങളിൽ വ്യാപകമായ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് നാട്ടുകാരുടെ തീരുമാനം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!