10 മിനിറ്റ് വായിച്ചു

തലശ്ശേരി പ്രസ് ഫോറം കുടുംബ സംഗമവും ക്രിസ്തുമസ് പുതുവത്സരാഘോഷവും

തലശ്ശേരി പ്രസ് ഫോറം കുടുംബ സംഗമവും ക്രിസ്തുമസ് പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. പ്രസ് ഫോറം പ്രസിഡന്‍റ്​ നവാസ് മേത്തറിന്‍റെ അധ്യക്ഷതയിൽ ‘ഐ.എം.എ. ഹാളിൽ ചേർന്ന സംഗമം മുൻ മന്ത്രി കെ.പി. മോഹനൻ എം.എൽ.എ. ഉദ്​ഘാടനം ചെയ്തു. ചിതറിക്കിടക്കുന്നവർക്ക് ചേർന്നിരിക്കാനും ഒത്തു കൂടാനും കിട്ടുന്ന അപൂർവ്വ വേളയാണ് ഇത്തരം കുടുംബ സംഗമ പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ആദ്യത്തെ ന്യൂസ് റിപ്പോർട്ടർ മാലാഖമാരാണെന്ന് ക്രിസ്തുമസ്, പുതുവത്സര സന്ദേശം നൽകിയതലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി. ഏത് കാര്യത്തെയും നല്ലതായും മോശമായും ചിത്രീകരിക്കാനും മാധ്യമ പ്രവർത്തകർക്ക് കഴിയുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. സ്നേഹം പ്രകടിപ്പിക്കാനാവാത്തതാണ് സമൂഹം നേരിടുന്ന പ്രശ്നമെന്ന് തുടർന്ന് സംസാരിച്ച സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ അഡ്വ.കെ.വി. മനോജ് കുമാർ ഓർമിപ്പിച്ചു. കുട്ടികൾ ആഗ്രഹിക്കുന്ന സ്നേഹം അവർക്ക് നൽകണം. ലഹരിയും’ മൊബൈൽ ഉപയോഗവും ഉൾപെടെ എല്ലാം മുതിർന്നവരിൽ നിന്നാണ് കുട്ടികൾ കണ്ടു പഠിക്കുന്നതെന്നും ഉദാഹരണ സഹിതം അദ്ദേഹം പറഞ്ഞു. പണം നൽകി എല്ലാം വിലയ്ക്ക് വാങ്ങാം എന്ന് കരുതുന്നത് മൌഡ്യമാണെന്നും മനസുകളിൽ നിന്ന് തിന്മകളെ കുടിയിറക്കി നന്മയെ കുടിയിരുത്തണമെന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത റെയിൽവെ പാസഞ്ചർ അമിനിറ്റിസ് കമ്മിററി ചെയർമാൻ പി.കെ. കൃഷ്ണദാസ് ആശംസിച്ചു. അഡ്വ.എം.കെ. ഹസ്സൻ, കെ. അഷ്റ.ഫ് , അസ്ലം ആര്യ, പി. ദിനേശൻ, എൻ. സിറാജുദ്ദീൻ, രവി പാലയാട് സംസാരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ പൊന്ന്യം കൃഷ്ണനെ ആദരിച്ചു. മാധ്യമ പ്രവർത്തകരും കുടുംബാംഗങ്ങളും പാട്ടുപാടിയും ഡാൻസ് ചെയ്തും കുടുംബ സംഗമം അവിസ്മരണമാക്കി.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!