/
9 മിനിറ്റ് വായിച്ചു

അച്ചടിനിരക്കുകൾ 15 മുതൽ വർധിക്കും

ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​സ​ന്ധി കേ​ര​ള​ത്തി​ലെ പ്ര​സു​ക​ളെ​യും വ​ലി​യ​രീ​തി​യി​ൽ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ര​ളാ പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ(​കെ​പി​എ) ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.​ജോ​ലി​ക്കു​റ​വു​മാ​ത്ര​മ​ല്ല, ക​ട​ലാ​സ്, മ​ഷി, കെ​മി​ക്ക​ൽ​സ് മു​ത​ലാ​യ​വ​യു​ടെ ല​ഭ്യ​ത​ക്കു​റ​വും വി​ല​ക്ക​യ​റ്റ​വും അ​ച്ച​ടി മേ​ഖ​ല​യ്ക്കു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ളാ​ണ്. വാ​റ്റ് നി​കു​തി അ​ഞ്ച് ശ​ത​മാ​നമാ​യി​രു​ന്ന​ത് ജി​എ​സ്ടി​യി​ൽ 12 ശ​ത​മാ​ന​വും, ഇ​പ്പോ​ൾ 18 ശ​ത​മാ​ന​വു​മാ​യി വ​ർ​ധിച്ചു. ആ​റു​മാ​സ​ത്തി​നി​ടെ 40 മു​ത​ൽ 60 ശ​ത​മാ​നം വ​രെ വി​ല വ​ർ​ധ​ന​ പേ​പ്പ​റി​നു​ണ്ടാ​യി. അ​ച്ച​ടി സ്ഥാ​പ​നങ്ങ​ൾ​ക്ക് വ​രു​മാ​ന​ത്തി​ൽ ഇ​ടി​വു വ​ന്നെ​ങ്കി​ലും അ​ത​നു​സ​രി​ച്ച് ചി​ല​വ് കു​റ​യു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ച്ച​ടി​നി​ര​ക്കു വ​ർ​ധിപ്പി​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​ൻ സാ​ധ്യ​മ​ല്ല. അ​തു​കൊ​ണ്ട്10 മു​ത​ൽ 15 ശ​ത​മാ​നം വ​രെ അ​ച്ച​ടി​നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് കെ​പി​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. 15 മു​ത​ലാ​ണ് പു​തി​യ നി​ര​ക്കു​ക​ൾ നി​ല​വി​ൽ വ​രി​ക. കെ​പി​എ സം​സ്ഥാ​ന ഉ​പ​ദേ​ഷ്ടാ​വ് പി.​എ. അ​ഗ​സ്റ്റി​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി. പു​രു​ഷോ​ത്ത​മ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​കെ. ഷാ​ദു​ലി, ട്ര​ഷ​റ​ർ കെ. ​മു​ഹ​മ്മ​ദ്കു​ട്ടി ഹാ​ജി, വി. ​സ​ഞ്ജീ​വ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version