വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ് നാട് സ്വദേശി ഗോപി (31) ആണ് മരിച്ചത്. മോഷണക്കേസിൽ ആറ് മാസം ശിക്ഷിക്കപ്പെട്ടയാളാണ് ഗോപി. ഡി ബ്ലോക്കിലെ ഓഡിറ്റോറിയത്തിന് സമീപമുളള കമ്പിയിൽ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.