/
6 മിനിറ്റ് വായിച്ചു

‘ഫേർവേജസ് ഉടൻ പുതുക്കി നിശ്ചയിക്കുക’; കലക്ടറേറ്റ് മാർച്ച് നടത്തി സ്വകാര്യ ബസ് ജീവനക്കാർ

2020 ൽ പുതുക്കി നിശ്ചയിക്കേണ്ടിയിരുന്ന സ്വകാര്യ ബസ്സ് ജീവനക്കാരുടെയും ഹെവി വെഹിക്കിൾസിലെ തൊഴിലാളികളുടെയും ഫേർ വേജസ് ഉടൻ പുതുക്കി നിശ്ചയിക്കുക,കേരളത്തിൽ സമഗ്രമായ ഗതാഗത നയം ആവിഷ്കരിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബസ് ട്രാൻസ്പോർട് വർക്കേർസ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ മോട്ടോർ ട്രാൻസ്പോർട് എംപ്ലോയീസ് യൂനിയൻ CITU നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.കണ്ണൂർ പഴയ ബസ് സ്റ്റാന്റിൽ നിന്നും ആരംഭിച്ച പ്രകടനം മുനിസിൽ കോർപറേഷൻ ഓഫീസ് വഴി കലക്ടറേറ്റിൽ എത്തി ചേർന്നു. പ്രകടനാനന്തരം കലക്ടറേറ്റ് മെയിൻ ഗേറ്റിന് മുന്നിൽ നടത്തിയ ധർണ CITU ജില്ലാ സെക്രട്ടറി കെ.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. പി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ജനറൽ സെക്രട്ടറി കെ.ജയരാജൻ സ്വാഗതം പറഞ്ഞു. CITU ജില്ലാ സെക്രട്ടറി മത്തായി, എൻ മോഹനൻ, യു നാരായണൻ, ലക്ഷ്മണൻ , വി.പി മുകുന്ദൻ കെ വി രാജൻ ,വി വി പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version