/
6 മിനിറ്റ് വായിച്ചു

അമിതവേഗവും നിയമലംഘനവും; സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന

ഓണത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകളില്‍ മോട്ടോര്‍വാഹനവകുപ്പിന്റെയും പൊലീസിന്റെയും സംയുക്തപരിശോധന.അമിതവേഗവും നിയമലംഘനങ്ങളും വര്‍ധിച്ചെന്ന പരാതി കൂടിയതോടെയാണ് പരിശോധന. കോഴിക്കോട്ട് 36 ബസുകളിലാണ് നിയമലം‌ഘനങ്ങള്‍ കണ്ടെത്തിയത്.

കാതടിപ്പിക്കുന്ന ശബ്ദത്തോടെയുള്ള എയര്‍ഹോണുകള്‍ ബസുകളില്‍ വ്യാപകമെന്ന് പരക്കെ പരാതിയുണ്ട്. വേഗപ്പൂട്ട് ഒഴിവാക്കി മല്‍സരയോട്ടങ്ങളും കൂടിയതോടെ ഓണക്കാലത്ത് അപകടങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടിയാണ് സംയുക്ത പരിശോധന. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ്. പാളയം സ്റ്റാന്‍റ് എന്നിവടങ്ങളില്‍ പരിശോധന നടന്നു. സര്‍വീസ് നടത്തുന്ന ബസുകളില്‍ നിയമലംഘനങ്ങളും കണ്ടെത്തി.

ദീര്‍ഘദൂര റൂട്ടുകളില്‍ ഓടുന്ന ലിമിറ്റഡ‍് സ്റ്റോപ്പ് ബസുകളിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ഓണത്തിന് ശേഷവും പരിശോധന തുടരും. അടുത്തഘട്ടമായി ഡ്രൈവര്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നല്‍കും. പൊലീസും മോട്ടോര്‍ വാഹനവകുപ്പ് സംയുക്തമായിട്ടാകും തുടര്‍ന്നങ്ങോട്ടും പരിശോധന.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version