//
7 മിനിറ്റ് വായിച്ചു

‘പ്രിയ വര്‍ഗീസിന് യോഗ്യതയില്ല, കണ്ണൂര്‍ വി.സി പെരുമാറുന്നത് ഭരണകക്ഷി അംഗത്തെ പോലെ’; ആഞ്ഞടിച്ച് ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാല നിയമനത്തില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിസിയെ പോലെയല്ല, ഭരണകക്ഷി അംഗത്തെ പോലെയാണ് വി സി പെരുമാറുന്നതെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. വിസിയുടെ നടപടികള്‍ നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് കുറ്റപ്പെടുത്തിയ ആരിഫ് മുഹമ്മദ് ഖാന്‍, ഭരിക്കുന്നവരെ തൃപ്തിപ്പെടുത്താനാണ് വി സി ശ്രമിക്കുന്നതെന്നും തുറന്നടിച്ചു

പ്രിയാ വര്‍ഗീസിന് വേണ്ടത്ര യോഗ്യതയില്ലെന്നും വേണ്ടത്ര അധ്യാപന പരിചയമില്ലെന്നും അക്കാര്യം പ്രഥമദൃഷ്ട്യാ വ്യക്തമായെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി നടന്ന നിയമനങ്ങള്‍ മുഴുവന്‍ പരിശോധിക്കും. ബന്ധുത്വ നിയമനത്തിനുള്ള കേന്ദ്രങ്ങളായി സര്‍വകലാശാലയെ മാറ്റാന്‍ കഴിയില്ല. രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയായി മാറ്റിയിരിക്കുകയാണ് സര്‍വകലാശാലകളെ.

താന്‍ ചാന്‍സലറായിരിക്കെ ഇതനുവദിക്കില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ കേരള സര്‍വകലാശാലക്ക് തനിക്കെതിരെ പ്രമേയം കൊണ്ടുവരാമെന്നും താന്‍ തന്റെ ചുമതലയാണ് നിര്‍വഹിക്കുന്നതെന്നും വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version