സംസ്ഥാനത്ത് കേരള ബാങ്കിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. ബാങ്കിന്റെ നിലവിലുള്ള 2,400 ഒഴിവുകളില്‍ നിയമനം നടത്താമെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തുന്നത്. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരുമായി പരിചയം നടിച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പ്രതികള്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയതായാണ് പരാതി. പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം. കേരളാ ബാങ്കിലെ ക്ലറിക്കല്‍ പോസ്റ്റുകളിലേക്ക് പിഎസ്‌സി വഴിയല്ലാതെ നിയമനം നടത്താമെന്ന് ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിക്കും.ഇതിനായി ഏഴ് ലക്ഷം രൂപയാണ് ഒരാളില്‍ നിന്ന് തട്ടിപ്പ് സംഘം ഈടാക്കുന്നത്. ഇതില്‍ ഒന്നരലക്ഷം രൂപ അഡ്വാന്‍സായി കൈപ്പറ്റുകയും ചെയ്യും. രണ്ടു മാസത്തിനുള്ളില്‍ ജോലി ലഭിക്കുമെന്നും ബാക്കി തുക പിന്നീട് നല്കിയാല്‍ മതിയെന്നുമാണ് വാഗ്ദാനം.സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, മലമ്പുഴ എംഎല്‍എ എ പ്രഭാകരന്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം. സംഭവത്തില്‍ ധോണി സ്വദേശി വിജയന്‍, കണ്ണൂര്‍ സ്വദേശി സിദ്ധിഖ് എന്നിവര്‍ക്കെതിരെ എ പ്രഭാകരന്‍ എംഎല്‍എ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി.
കേരളാ ബാങ്കില്‍ നിയമന വാഗ്ദാനം; ‘തട്ടിപ്പ് എംവി ജയരാജനുമായും മലമ്പുഴ എംഎല്‍എയുമായും ബന്ധമെന്ന് വിശ്വസിപ്പിച്ച്’
Image Slide 3
Image Slide 3