കാബൂള്‍: തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ലൈവായി ടിവിയില്‍ കീറിഎറിഞ്ഞ് കാബൂൾ യൂണിവേഴ്സിറ്റി പ്രൊഫസർ. ലൈവ് ടിവി പരിപാടിയിലാണ് കീറിക്കളഞ്ഞു. മുന്‍ അഫ്ഗാന്‍ സര്‍ക്കാറിലെ നയ ഉപദേഷ്ടാവായിരുന്ന ശബ്നം നസിമിയാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
“ഒരു കാബൂൾ യൂണിവേഴ്സിറ്റി പ്രൊഫസർ അഫ്ഗാനിസ്ഥാനിലെ തത്സമയ ടിവിയിൽ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ നശിപ്പിക്കുന്ന രംഗങ്ങൾ” – എന്ന് പറഞ്ഞാണ് അവര്‍ ഈ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്‍റെ സഹോദരിമാര്‍ക്കും, അമ്മമാര്‍ക്കും ലഭിക്കാത്ത വിദ്യാഭ്യാസം എനിക്ക് ലഭിച്ചിട്ടെന്തിന് എന്ന് പറഞ്ഞാണ് ഇദ്ദേഹം സര്‍ട്ടിഫിക്കറ്റുകള്‍ കീറുന്നത് എന്നാണ് ശബ്നം നസിമിയുടെ ട്വീറ്റില്‍ പറയുന്നത്.
ബ്രിട്ടണില്‍ നിന്നും അഫ്ഗാന് വേണ്ടി സഹായം സ്വീകരിക്കുന്ന കണ്‍സര്‍വേറ്റീവ് ഫ്രണ്ട്സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ നസിമി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാന്‍ ഉപേക്ഷിച്ചാണ് ഇവര്‍ യുകെയില്‍ എത്തിയത്.