/
4 മിനിറ്റ് വായിച്ചു

പ്രതിഷേധ സംഗമം

കണ്ണൂർ: മണിപ്പൂരിലെ കൂട്ടക്കുരുതിയിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് യുവ ജനതാദൾ (എസ്) കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ജനതാദൾ (എസ്) കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ. മനോജ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. യുവജനതാദൾ ജില്ലാ പ്രസിഡണ്ട് പി.പി.രാജേഷ് അധ്യക്ഷത വഹിച്ചു.

ജനതാദൾ (എസ്) കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബാബുരാജ് ഉളിക്കൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുഭാഷ് അയ്യോത്ത്, ജില്ലാ സെക്രട്ടറി സി. ധീരജ്, കെ.ടി.രാഗേഷ്, ജിജു എം.കെ, സെബാസ്റ്റ്യൻ മൈക്കിൾ , കെ. പ്രഭു, രാഹുൽ തളിപ്പറമ്പ, വിവേക് വി എം തുടങ്ങിയവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version