//
3 മിനിറ്റ് വായിച്ചു

കേരളത്തിന് അഭിമാനം; ഫിഫാ സംഘാടകസമിതിയിലെ ഏക ഇന്ത്യക്കാരനായി വർഗീസ്

ഫിഫാ സംഘാടകസമിതിയിലെ ഏക ഇന്ത്യക്കാരനായി വർഗീസ് എടാട്ടുകാരൻ. ഫെബ്രുവരിയിൽ ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 വനിതാ ഫുട്‌ബോൾ ലോകകപ്പിന്റെ ഫിഫ സംഘാടക സമിതിയിലാണ് മലയാളക്കരയുടെ അഭിമാനം വാനോളമുയർത്തി ഏക ഇന്ത്യക്കാരനായി വർഗീസ് ഇടംനേടിയത്.ലോക ഫുട്‌ബോൾ ഫെഡറേഷൻ ടൂർണമെന്റ്‌സ് ആൻഡ് ഇവന്റ്‌സ് വിഭാഗത്തിലെ അക്കോമഡേഷൻ മാനേജരാണ് തൃശൂർ സ്വദേശിയായ വർഗീസ്. സംഘടന ഒരുക്കങ്ങൾക്കായി ഇന്ത്യയിലേക്ക് തിരിക്കാനുള്ള തയാറെടുപ്പിലാണ് ഈ അൻപതുകാരൻ.തന്റെ ഇരുപതാം വയസിൽ ദുബായിലെ ഹോട്ടൽ മേഖലയിൽ ജോലിയാരംഭിച്ച വർഗീസ് 2001ൽ സ്വിറ്റസർലൻഡിൽ താമസമാക്കി. 2019 ലാണ് ഫിഫയുടെ ഭാഗമാകുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version