ചെന്നൈ> ഐഎസ്ആർഒയുടെ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി ഏഴ് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി 56 വിക്ഷേപിച്ചു. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. സിംഗപ്പൂരിന്റെ ഡിഎസ്–എസ്എആർ ഭൗമനിരീക്ഷണ ഉപഗ്രഹത്തെയും ആറു ചെറു ഉപഗ്രഹങ്ങളെയുമാണ് വിക്ഷേപിച്ചത്.
361 കിലോഗ്രാം ഭാരമുള്ള സിംഗപ്പൂരിന്റെ ഡിഎസ്–എസ്എആർ ഉപഗ്രഹത്തെ 535 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. വിക്ഷേപിച്ച ആറ് ഉപഗ്രഹങ്ങളിൽ രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും നാലെണ്ണം നാനോ സാറ്റുകളുമാണ്. സ്കൂബ് 2, ന്യൂലിയോൺ, ഗലാസിയ, ആർക്കേഡ്, വെലോക്സ്-എ.എം., ഓർബ്-12 സ്ട്രൈഡർ തുടങ്ങിയവയും ദൗത്യത്തിലുള്ള ഉപഗ്രഹങ്ങളാണ്. പിഎസ്എൽവിയുടെ 58ാം ദൗത്യമാണിത്.