//
6 മിനിറ്റ് വായിച്ചു

പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ

കൊച്ചി | അഴിമതികൾക്ക് എതിരെ പോരാടിയ പൊതു പ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നാണ് സൂചന. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന അദ്ദേഹം ചികിത്സയിൽ ആയിരുന്നു. പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരൻ ആയിരുന്നു അദ്ദേഹം. കൊച്ചിയിലെ പാലാരിവട്ടം അഴിമതി അടക്കം പുറത്തേക്ക് കൊണ്ട് വരുന്നതിലും കേസ് എടുത്ത് അന്വേഷണം നടത്തുന്നതിലേക്ക് എത്തിയതിലും വലിയ പങ്ക് വഹിച്ച ആളായിരുന്നു ഗിരീഷ് ബാബു.

നിലവിൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള അദ്ദേഹത്തിന്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്. മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കെയാണ് മരണം. മാസപ്പടിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ആദ്യ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി തള്ളിയതോടെയാണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version