/
9 മിനിറ്റ് വായിച്ചു

സമ്പൂര്‍ണ ഇ-ഓഫീസുമായി പൊതുമരാമത്ത് വകുപ്പ്

പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നിലവില്‍വരുന്നു. വകുപ്പിലെ 716 ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. സമ്പൂര്‍ണ ഇ-ഓഫീസ് പ്രഖ്യാപനം തിരുവനന്തപുരത്ത് പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫീസില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇ-ഓഫീസ് നിലവില്‍ വരുന്നതോടെ വകുപ്പിലെ ഫയല്‍ നീക്കം കൂടുതല്‍ വേഗത്തിലും സുതാര്യവും ആകും. ഒറ്റക്ലിക്കില്‍ ഫയലുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്തെത്തിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. എന്‍.ഐ.സി വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ ഐ.ടി മിഷന്‍ മുഖേനയാണ് നടപ്പാക്കിയത്. ഓഫീ സുകളില്‍ നെറ്റ്വര്‍ക്ക് സംവിധാനം നടപ്പാക്കുന്നത് പൊതുമരാമത്ത് ഇലക്ട്രോണിക്‌സ് വിഭാഗമാണ്. 12 സര്‍ക്കിള്‍ ഓഫീസുകളിലും 68 ഡിവിഷന്‍ ഓഫീസുകളിലും 206 സബ് ഡിവിഷന്‍ ഓഫീസുകളിലും 430 സെക്ഷന്‍ ഓഫീസുകളിലും വി.പി.എന്‍ നെറ്റ്വര്‍ക്ക് വഴിയോ കെ -സ്വാന്‍ വഴിയോ ബന്ധിപ്പിച്ചാണ് ഇ-ഓഫീ സ് സംവിധാനം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സോഫ്റ്റ്വെയറില്‍ 6900ലധികം ഉദ്യോഗസ്ഥര്‍ക്ക്കൈകാര്യം ചെയ്യാനുള്ള ക്രമീകരണം നടത്തി. ഇവര്‍ക്കായുള്ള ഇ-മെയില്‍ ഐ.ഡിയും നല്‍കി. 2021 ല്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച പദ്ധതിയാണ് ഇ-ഓഫീസ്. ഫയലുകള്‍ ഒരു ഓഫീസില്‍ നിന്നും മറ്റൊരു ഓഫീസിലേക്ക് എത്തേണ്ട കാലതാമസം ഒഴി വാക്കാന്‍ ഇതിലൂടെ സാധിക്കും. ഫയലുകളില്‍ അനാവശ്യമായകാലതാമസം ഒഴിവാക്കാന്‍ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version