കണ്ണൂര്‍: ദേശീയ പള്‍സ് പോളിയോ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ എട്ടിന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യുമെന്ന് ഡപ്യൂട്ടി ഡിഎംഒ ഡോ. എം.പ്രീത പത്രസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചു വയസിന് താഴെയുള്ള 1,82,052 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ പോളിയോ വാക്സിന് നല്‍കാനായി 1880 ബൂത്തുകള്‍ സജ്ജമാക്കും. 48 ട്രാന്‍സിറ്റ് ബൂത്തുകള്‍, 98 മൊബൈല്‍ ബൂത്തുകള്‍ എന്നിവയുണ്ടാകും.പത്രസമ്മേളനത്തില്‍ ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ബി. സന്തോഷും പങ്കെടുത്തു.