5 മിനിറ്റ് വായിച്ചു

പുഴാതി ഗവൺമെൻറ് ഹയർ സെക്കൻണ്ടറി സ്കൂൾ ; പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു

പുഴാതി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം അഴീക്കോട് നിയോജക മണ്ഡലം എം.എൽ.എ കെ.വി സുമേഷ് നിർവ്വഹിച്ചു. വാർഡ് കൗൺസിലർ കുക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു.

ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കിഫ്ബി പദ്ധതി വഴി സംസ്ഥാന സർക്കാർ അനുവദിച്ചത്. ക്ലാസ് മുറികളുടെ കുറവിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പുഴാതി സ്കൂളിൽ ആധുനികമായ ഇരുനില കെട്ടിടമാണ് ഉയരുന്നത്. ടോയ്‌ലറ്റ് ബ്ലോക്കുൾപ്പെടെ കെട്ടിടത്തിലുണ്ട്. കിലയാണ് നിർവ്വഹണ ഏജൻസി. പൊതു വിദ്യാഭ്യാസ സംരക്ഷണം യജഞത്തിൽ ഉൾപ്പെടുത്തി സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സർക്കാർ തുക അനുവദിച്ചത്.

ചടങ്ങിൽ പൊതു വിദ്യാഭ്യാസ കോർഡിനേറ്റർ കെ.സി സുധീർ, കൗൺസിലർ ടി.രവീന്ദ്രൻ, ആർ.ഡി.ഡി രാജേഷ് കുമാർ, പ്രിൻസിപ്പാൾ ടി തസ്നീം, പി.ടി.എ പ്രസിഡൻ്റ് സുബൈർ കിച്ചിരി, ബി അബ്ദുൽ കരീം, ടി സവിത, കെ സി രാജൻ തുടങ്ങിയവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!