/
8 മിനിറ്റ് വായിച്ചു

ഖത്തർ: ലോകകപ്പിലെ ആദ്യ ​ഗോൾ നേടി ഇക്വഡോർ

2022 ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ മൂന്നാം മിനിറ്റിൽ ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമം തട്ടി ക്കളഞ്ഞതിന് പിന്നാലെ ആറാം മിനിറ്റിൽ പെനാൽറ്റി ഗോൾ നേടി വലൻസിയ. ഇക്വഡോറിനായി ഇന്നർ വലൻസിയ നേടിയ ആദ്യ ​ഗോൾ നഷ്ടമായതിന്റെ ക്ഷീണം വലൻസിയ തന്നെ പതിനാറാം മിനിറ്റിൽ തീർക്കുകയായിരുന്നു. ഖത്തർ താരം അൽ ഷീബിന്റെ ഫൗളിനെ തുടർന്നാണ് വലൻസിയയ്ക്ക് പെനാൽറ്റി ലഭിച്ചത്.
മൂന്നാം മിനിറ്റിൽ ഖത്തറിനെതിരെ ഇക്വഡോർ നേടിയ ​ഗോൾ ആദ്യം അനുവദിച്ചെങ്കിലും പിന്നീട് വിഡിയോ പരിശോധനയിൽ ​ഗോളല്ലെന്ന് കണ്ടെത്തുകയായിരുന്നു. മത്സരം ആരംഭിച്ച് മിനിട്ടുകൾ പിന്നിട്ടപ്പോഴാണ് 13-ാം നമ്പർ താരം ഇന്നർ വലൻസിയ ​ഗോൾ നേടിയത്. എന്നാൽ വാർ നിയമത്തിൽ ഓഫ് സൈഡ് വിധിക്കപ്പെട്ടതോടെ ​ഗോൾ നഷ്ടമാവുകയായിരുന്നു.
5-3-2 എന്ന ഫോർമാറ്റാണ് ഖത്തറിന്റേത്. 4-4-2 എന്ന ഫോർമാറ്റിലാണ് ഇക്വഡോർ കളിക്കുന്നത്. ആദ്യ നിമിഷങ്ങളിൽ തന്നെ മുൻതൂക്കം സ്ഥാപിക്കാനാനുള്ള ശ്രമിത്തിലാണ് ഇരു ടീമുകളും. ഇറ്റലിക്കാരനായ ഡാനിയേൽ ഒർസറ്റോയാണ് കളി നിയന്ത്രിക്കുന്നത്.
ഖത്തർ ടീം : സാദ് അൽഷീബ്; പെഡ്രോ മിഗുവേൽ, ബൗലേം ഖൗഖി, ബാസം ഹിഷാം, അബ്ദുൽകരീം ഹസ്സൻ, ഹമാം അഹമ്മദ്; അബ്ദുൽ അസീസ് ഹാതം, ഹസ്സൻ അൽഹൈദോസ്, കരീം ബൗദിയാഫ്; അക്രം അഫീഫ്, അൽമോസ് അലി.
ഇക്വഡോര്‍ ടീം: ഗലിൻഡസ്; പ്രെസിയാഡോ, ടോറസ്, ഹിൻകാപ്പി, എസ്റ്റുപിനാൻ; പ്ലാറ്റ, മെൻഡെസ്, കൈസെഡോ, ഇബാര; വലെൻസിയ, എസ്ട്രാഡ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version