സർക്കാരിന്റെ പുതിയ ക്വാറിനയത്തിൽ തിരുത്തൽ ആവശ്യപ്പെട്ട് ജില്ലയിൽ ക്വാറി ഉടമകൾ നടത്തിയ സമരം പിൻവലിച്ചു. കളക്ടറേറ്റിൽ എ.ഡി.എം. കെ.കെ.ദിവാകരനുമായി ക്വാറി ഉടമകൾ നടത്തിയ ചർച്ചെയ്ക്കാടുവിലാണ് തീരുമാനം.
നികുതികൾക്ക് പുറമെ, എല്ലാ ക്വാറി-ക്രഷർ ഉത്പന്നങ്ങൾക്കും നാല് രൂപ വർധന അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. ഇതോടെ മാർച്ച് 31-ൽ നിലനിന്നിരുന്ന വിലയിൽനിന്ന് നാലുരൂപ കൂടി. അടുത്തദിവസം മുതൽ ജില്ലയിലെ ക്വാറികളും ക്രഷറുകളും തുറന്നുപ്രവർത്തിക്കുമെന്ന് ജില്ലാ ക്വാറി-ക്രഷർ ഇസി ഹോൾഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.