///
9 മിനിറ്റ് വായിച്ചു

നേപ്പാളിലെ നിശാപാർട്ടിയിൽ രാഹുൽ ഗാന്ധി; വീഡിയോയുമായി ബിജെപി; എന്താണ് കുഴപ്പമെന്ന് കോൺ​ഗ്രസ്

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നേപ്പാളിൽ നിശാപാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ പുറത്ത് വിട്ട് ബിജെപി. ബിജെപിയുടെ ഐടി സെൽ ചുമതലയുള്ള അമിത് മാളവ്യയാണ് വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ട് രാഹുൽ ​ഗാന്ധിയെ പരിഹസിച്ചത്. പാർട്ടിയിലെ പ്രതിസന്ധിക്കിടെ രാഹുൽ ​ഗാന്ധി നിശാപാർട്ടികളിൽ പങ്കെടുത്ത് ആഘോഷിക്കുകയായിരുന്നെന്നായിരുന്നു അമിത് മാളവ്യയുടെ പരിഹാസം. എന്നാൽ ബിജെപിയുടെ ആരോപണത്തിനെതിരെ കോൺ​ഗ്രസ് രം​ഗത്തെത്തി. രാഹുൽ ​ഗാന്ധി കാണ്ഡ്മണ്ഡുവിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതാണെന്നും അതിലെന്താണ് കുഴപ്പമെന്നും കോൺ​ഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ചോദിച്ചു. അനാവശ്യമായി രാഹുൽ ​ഗാന്ധിയുടെ പിന്നാലെ നടക്കുന്നതിന് പകരം രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങളിലേക്ക് ബിജെപി ശ്രദ്ധ കൊടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.‘അവസാനമായി ഞാൻ പരിശോധിച്ചപ്പോൾ രാജ്യത്ത് വിവാഹത്തിലും വിവാഹ നിശ്ചയ ചടങ്ങിലുമെല്ലാം പങ്കെടുക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും ഭാ​ഗമാണ്. വിവാഹം കഴിക്കുകയോ ഒരാളുമായി സൗഹൃദം സ്ഥാപിക്കുകയോ അവരുടെ വിവാഹാഘോഷത്തില്‌‍ പങ്കെടുക്കുകയും ചെയ്യുന്നത് ഇപ്പോഴും ഒരു കുറ്റമല്ല,’ രൺദീപ് സുർജേവാല പറഞ്ഞു. ‘പ്രധാനമന്ത്രി മോദി പാകിസ്ഥാനിലേക്ക് പോയതു പോലെ ക്ഷണിക്കപ്പെടാത്ത അതിഥിയായി രാഹുൽ ​ഗാന്ധി പോയിട്ടില്ല. ഒരു സുഹൃത്തിന്റെ സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് രാഹുൽ ​ഗാന്ധി സൗഹൃദരാജ്യമായ നേപ്പാളിലേക്ക് പോയത്,’ രൺദീപ് സുർജേവാല കൂട്ടുച്ചേർത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!