///
3 മിനിറ്റ് വായിച്ചു

അപകീർത്തി കേസ്: രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി, ഇളവ് തേടിയുള്ള ഹർജി റാഞ്ചി കോടതി തള്ളി

ക്രിമിനൽ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി. വ്യക്തിപരമായി ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹർജി റാഞ്ചിയിലെ എംപി-എംഎൽഎ കോടതി തള്ളി. കേസിൽ നേരിട്ട് ഹാജരാകണമെന്നും കോടതി.2019ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ നടത്തിയ പരാമർശം മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. പ്രദീപ് മോദി എന്ന വ്യക്തിയാണ് റാഞ്ചിയിലെ എംപി എംഎൽഎ കോടതിയിൽ രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. പ്രദീപ് ചന്ദ്രയാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!