//
10 മിനിറ്റ് വായിച്ചു

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി

എം പി ഓഫീസ് അടിച്ച് തകർത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30 നാണ് രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കുക. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ എത്തുക. രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി പറഞ്ഞു. 30, 1, 2 തീയതികളിലാവും അദ്ദേഹം വയനാട്ടിൽ ഉണ്ടാവുക. അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കേസിൽ 19 എസ്എഫ്ഐ പ്രവർത്തകരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കേസിൽ 19 എസ്എഫ്ഐ പ്രവർത്തകരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എം കെ രാഘവൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അടക്കമുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതാക്കൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും.വെള്ളിയാഴ്ചയാണ് ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപി ഇടപെടുന്നില്ലാരോപിച്ച് മുപ്പതിലധികം വരുന്ന എസ്എഫ്ഐ പ്രവർത്തകർ എംപിയുടെ വയനാട് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് ഓഫീസിനടുത്തെത്തിയതോടെ അക്രമാസക്തമാവുകയായിരുന്നു. ഓഫീസ് ഫർണിച്ചറുകൾ അടിച്ചു തകർത്ത പ്രവർത്തകർ​ ഗാന്ധിജിയടക്കമുളളവരുടെ ഫോട്ടോ തകർക്കുകയും ഓഫീസ് ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദ്ദനമേറ്റ ജീവനക്കാരൻ അഗസ്റ്റിൻ പുൽപ്പള്ളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൽപ്പറ്റ ഡിവൈഎസ്പിയടക്കമുളള പൊലീസുകാ‍ർ നോക്കിനിൽക്കെയാണ് പ്രവ‍ർത്തകർ ആക്രമിച്ചതെന്ന് അ​ഗസ്റ്റിൻ ആരോപിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version