//
14 മിനിറ്റ് വായിച്ചു

‘ന്യായീകരണം കുറ്റമായിരുന്നെങ്കില്‍ ആയിരം ജീവപര്യന്തം മിനിമം കിട്ടിയേനെ’; എ എ റഹീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

രാജ്യസഭാ എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. എ എ റഹീമിന് അറസ്റ്റ് വാറന്റുണ്ടെന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. വാര്‍ത്ത കണ്ടപ്പോള്‍ കൗതുകമൊന്നും തോന്നിയില്ല. കാരണം അദ്ദേഹം ഒരു യുവജന നേതാവാണ്.ആമസോണ്‍ കാട് കത്തിയതിനെതിരായ സമരത്തില്‍ വല്ലതും പങ്കെടുത്തതിന്റെയാകും എന്നാണ് കരുതിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.’കേരളത്തില്‍ പിണറായി രാജ ഭരിക്കുന്നതിനാല്‍ ശ്രീ റഹീമിനു ഇവിടുത്തെ ജനകീയ പ്രശ്‌നങ്ങളില്‍ സമരം ചെയ്യാനുള്ള ധൈര്യമില്ല, മാത്രമല്ല സര്‍ക്കാര്‍ കൊള്ളരുതായ്മകള്‍ ന്യായികരിക്കുന്ന പ്രധാന തിലകമാണ് താനും അദ്ദേഹം.ന്യായീകരണം ഐപിസി കുറ്റകൃത്യമായി കാണാത്തിടത്തോളം അദ്ദേഹം സേഫാണ് അല്ലെങ്കില്‍ ഒരായിരം ജീവപര്യന്തം മിനുമം കിട്ടേണ്ടുന്ന ആളാണ്,’ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘റഹീമിനെതിരെ അറസ്റ്റ് വാറണ്ട് വന്നിരിക്കുന്നത് എസ്എഫ്‌ഐയുടെ ‘സമരാഭാസത്തിന്റെ’ ഭാഗമായി കേരള സര്‍വ്വകലാശാല സ്റ്റുഡന്റ്‌സ് സര്‍വ്വീസ് മേധാവി പ്രൊഫസര്‍ വിജയലക്ഷ്മിയെ അന്യായമായി തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തുകയും, മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തു എന്നതിന്റെ പേരിലാണ്’ എന്ന് രാഹുല്‍ മാങ്കൂട്ടം ആരോപിച്ചു. ഇതാണ് സിപിഐഎമ്മിന്റെ സമരസംസ്‌കാരം. ഇവര്‍ തന്നെയാണ് സ്വാതന്ത്ര്യത്തെപറ്റിയും, സമാധാനത്തെപ്പറ്റിയും, സ്ത്രീ സുരക്ഷയെ പറ്റിയും പറയുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.പ്രൊഫസര്‍ വിജയലക്ഷ്മി നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റഹീമിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. റഹീമിനെ കോടതിയില്‍ ഹാജരാക്കാമെന്ന ഉറപ്പിന്മേല്‍ സ്റ്റേഷനില്‍ നിന്ന് ജാമ്യം അനുവദിക്കാമെന്ന വ്യവസ്ഥയോടെയാണ് വാറന്റ്. നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും എ എ റഹീം ഹാജരായിരുന്നില്ല. റഹീമുള്‍പ്പെടെ 12 പേരാണ് പ്രതികള്‍. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളുന്നയിച്ച് എസ്എഫ്‌ഐ സമരം നടത്തിയതാണ് പിന്നീട് കേസായി മാറിയത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നു. വിജയലക്ഷ്മിയുടെ എതിര്‍പ്പിനേത്തുടര്‍ന്ന് ഇത് കോടതി തള്ളുകയാണുണ്ടായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!