9 മിനിറ്റ് വായിച്ചു

രാജീവ് ഗാന്ധി രാജ്യത്തിൻ്റെ കുതിപ്പിന് ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച ഭരണാധികാരി: കെ.സുധാകരന്‍

കണ്ണൂര്‍: രാജ്യത്തിൻ്റെ കുതിപ്പിന് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ നേതാവായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം സദ്ഭാവനദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കണ്ണൂർ ഡിസിസിയില്‍ നടന്ന അനുസ്മരണത്തിലും പുഷ്പാര്‍ച്ചനയിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കമ്പ്യൂട്ടര്‍ യുഗത്തിലേക്ക് രാജ്യത്തെ കൊണ്ടുപോയത് രാജീവ് ഗാന്ധി നടപ്പിലാക്കിയ കമ്പ്യൂട്ടര്‍ വിപ്ലവമായിരുന്നു. അന്ന് കമ്പ്യൂട്ടറിനെ എതിര്‍ത്തവര്‍ ഇപ്പോള്‍ കമ്പ്യൂട്ടറുമായി നടക്കുന്നു. രാജ്യ പുരോഗതിക്ക് വേണ്ടി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധി കാട്ടിയ പാതയിലുടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോകണമെന്നും സുധാകരന്‍ ആഹ്വാനം ചെയ്തു.

ഡിസിസി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രൊഫ എ ഡി മുസ്തഫ, അഡ്വ. ടി ഒ മോഹനൻ, കെ സി മുഹമ്മദ് ഫൈസൽ, വി വി പുരുഷോത്തമൻ, രാജീവൻ എളയാവൂർ, റിജിൽ മാക്കുറ്റി, അമൃത രാമകൃഷ്ണൻ, വി പി അബ്ദുൽ റഷീദ്, സുരേഷ് ബാബു എളയാവൂർ, സുദീപ് ജെയിംസ്, അഡ്വ.റഷീദ് കവ്വായി, ടി ജയകൃഷ്ണൻ, പി മുഹമ്മദ് ഷമ്മാസ്, പി ഇന്ദിര, വിജിൽ മോഹനൻ, കെ പി സാജു, കെ ബാലകൃഷ്ണൻ മാസ്റ്റർ, മനോജ് കൂവേരി , എം പി വേലായുധൻ , പി മാധവൻ മാസ്റ്റർ ,സി ടി ഗിരിജ, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ് , കല്ലിക്കോടൻ രാഗേഷ് , കാട്ടാമ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version