//
11 മിനിറ്റ് വായിച്ചു

രാജ്യസഭ സീറ്റ് ആർക്ക് നൽകണം, പിടി വിടാതെ കെ വി തോമസ്; കോൺഗ്രസിൽ ഇന്ന് ചർച്ചക്ക് തുടക്കം

തിരുവനന്തപുരം: ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ആരെ മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ചർച്ചകൾക്ക് കോൺഗ്രസിൽ ഇന്ന് തുടക്കമാകും. രാജ്യസഭ എം പി സ്ഥാനത്ത് നിന്ന് ഒഴിയുന്ന എ കെ ആന്‍റണി ഇനിയില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെയാണ് പുതിയ സ്ഥാനാർത്ഥി ആരാകണമെന്നതിൽ ചർച്ച തുടങ്ങുന്നത്. എറണാകുളം മുൻ എം പി കെ വി തോമസാണ്  പ്രധാനമായും സീറ്റിനായി അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. സീറ്റ് ആർക്ക് നൽകണമെന്ന കാര്യത്തിൽ കെ പി സി സി നേതൃത്വം നേതാക്കളുമായി കൂടിയാലോചിച്ചാകും തീരുമാനം കൈക്കൊള്ളുക.

താരിഖ് അൻവറിനെ കണ്ട് കെ വി തോമസ്

രാജ്യസഭ സീറ്റിനായി സമ്മർദ്ദം തുടരുകയാണ് കെ വി തോമസ്. എഐസിസി ആസ്ഥാനത്തെത്തി താരിഖ് അൻവറുമായി കെ വി തോമസ് ഇന്നലെ കൂടിക്കാഴ്ച നടത്തി. ഒരു പദവിക്കും ആരും അയോഗ്യരല്ലെന്നാണ് കെ വി തോമസ് പറയുന്നത്. രാജ്യസഭയിലേക്ക് കോണ്‍ഗ്രസിന് ജയിപ്പിക്കാൻ കഴിയുന്ന ഒരു സീറ്റിൽ ഇത്തവണ എ കെ ആന്‍റണി ഇല്ല എന്ന് വ്യക്തമായതോടെ കെവി തോമസ് ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.  സീറ്റ് ആ‌ർക്ക് നൽകണമെന്ന കാര്യത്തിൽ കോൺഗ്രസിൽ ഇത് വരെ ധാരണയായിട്ടില്ല. മുതിർന്ന നേതാവിനാണോ യുവനേതാവിനാണോ പരിഗണന നൽകേണ്ടതെന്ന് പാ‌ട്ടി തീരുമാനിച്ചിട്ടില്ല. സീനിയർ നേതാവിനാണ് അവസരമെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രനും ചെറിയാൻ ഫിലിപ്പും സീറ്റിനായി കളത്തിലുണ്ട്. പിന്നോക്ക വിഭാഗത്തിൽ നിന്നും ഒരാൾ വേണമെന്നാണ് തീരുമാനമെങ്കിൽ പന്തളം സുധാകരനാണ് സാധ്യത. യുവനേതാക്കളിൽ വി ടി ബൽറാമിനും എം ലിജുവിനും വേണ്ടിയാണ് കരുനീക്കങ്ങൾ.എ, ഐ ഗ്രൂപ്പുകൾ ഊഴം വച്ച് സീറ്റ് പകുത്തിരുന്ന കാലമല്ല ഇപ്പോൾ കേരളത്തിലെ കോൺഗ്രസിൽ. ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം മാറി മറിഞ്ഞു. വി ‍ഡി സതീശനും കെ സുധാകരനുമാണ് ഇപ്പോൾ പാർട്ടിയിലെ ശക്തികേന്ദ്രങ്ങൾ. പുനസംഘടന സംബന്ധിച്ച കാര്യങ്ങളിൽ ഇരുവരും അകൽച്ചയിലാണെങ്കിലും രാജ്യസഭ സീറ്റ് വിഷയത്തിൽ രണ്ട് നേതാക്കളും സമയവായത്തിലെത്തുമെന്നാണ് വിവരം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!