ബിജെപിയുടെ നാല് ശതമാനം വോട്ട് നേടിയാണ് പിണറായി വിജയൻ തുടർ ഭരണം നേടിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശ്രീ എമ്മിന്‍റെ മധ്യസ്ഥതയിലാണ് കച്ചവടം നടന്നത്. ഇത് ശരിയാണോ എന്ന് പിണറായി വിജയൻ പറയണം. ഈ കച്ചവടം മറച്ചുവയ്ക്കാനാണ്. യുഡിഎഫിനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നത്.
പാർലമെൻറ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ നീക്കം. മറ്റ് മുഖ്യമന്ത്രിമാർ മാറി നിന്നപ്പോൾ അമിത് ഷാ വിളിച്ച യോഗത്തിൽ പങ്കെടുത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയെയോ അമിത്ഷായേയോ വിമർശിക്കാത്ത ആളാണ് പിണറായി വിജയനെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.