///
7 മിനിറ്റ് വായിച്ചു

റംസാന്‍ മാസത്തെ സ്വീകരിക്കാനൊരുങ്ങി മക്ക, മദീന ഹറം പള്ളികള്‍

വിശുദ്ധ റംസാന്‍ മാസത്തെ സ്വീകരിക്കാനൊരുങ്ങി മക്കയിലും മദീനയിലുമുള്ള ഹറം പള്ളികള്‍. ദശലക്ഷക്കണക്കിന് വിശ്വാസികള്‍ റംസാന്‍ മാസത്തില്‍ പുണ്യഭൂമിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. 12,000 പേര്‍ രണ്ട് ലക്ഷം മണിക്കൂര്‍ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത സന്നദ്ധ സേവനങളിലൊന്നാണ് ഇത്.

ഈ മാസം മൂന്നാം വാരത്തില്‍ ആരംഭിക്കുന്ന വിശുദ്ധ റമദാനെ സ്വീകരിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയും മദീനയിലെ മസ്ജിദുന്നബവി പള്ളിയും. തീര്‍ഥാടകര്‍ക്ക് സുഗമമായി ഉംറ നിര്‍വഹിക്കാനും, പ്രാര്‍ഥന നിര്‍വഹിക്കാനും, ഭജനമിരിക്കാനും, പ്രവാചകനെ സിയാറത്ത് ചെയ്യാനും പള്ളികളില്‍ വിപുലമായ സൌകര്യം ഏര്‍പ്പെടുത്തും.റമദാന്‍ മാസം മുഴുവനും ഹറം പള്ളി പരിസരത്ത് ഗതാഗത നിയന്ത്രണം ശക്തമാക്കും. റമദാന്‍ സീസണില്‍ മക്കയിലെ ഹറം പള്ളിയില്‍ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാനുള്ള ജീവനക്കാരുടെ എണ്ണം വനിതകള്‍ ഉള്‍പ്പെടെ 12,000 ആയി വര്‍ധിപ്പിച്ചു. ഇവര്‍ റമദാന്‍ മാസത്തില്‍ മാത്രം 2 ലക്ഷത്തിലധികം മണിക്കൂര്‍ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത സന്നദ്ധ സേവനങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!