കേന്ദ്ര മരുന്ന് ലാബിന്റെ പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത പേ വിഷ വാക്‌സിന്‍ കേരളത്തിലെത്തിച്ചെന്ന വാര്‍ത്തകളോട് രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് രജ്ഞിനി ഹരിദാസ്. ലാബ് പരിശോധന ഫലം പോലും ലഭിക്കാത്ത വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്ത് വിതരണം ചെയ്തിരിക്കുകയാണ് നമ്മുടെ ആരോഗ്യമന്ത്രിയെന്ന് മൃഗസ്‌നേഹി കൂടിയായ അവതാരക വിമര്‍ശിച്ചു.
വാക്‌സിന്‍ എടുത്ത ഒരാളെ പേപ്പട്ടി കടിച്ചാല്‍ പോലും അദ്ദേഹം നൂറ് ശതമാനം സുരക്ഷിതമായിരിക്കും. എന്നാല്‍ ഇവിടെ നിലവിലുള്ള വാക്‌സിന്‍ പോലും പ്രവര്‍ത്തിക്കുന്നില്ല. ഉത്തരം ലഭിക്കേണ്ട ഇത്തരം ചോദ്യങ്ങള്‍ സര്‍ക്കാരിനോട് തന്നെ ചോദിക്കണമെന്നും രജ്ഞിനി ഹരിദാസ് വിമര്‍ശിച്ചു.
രാജ്യത്ത് ആന്റി വാക്‌സിനേഷന്‍ ഡ്രൈവ് കൃത്യമായി നടപ്പിലാക്കുന്നില്ലെന്നും രജ്ഞിനി സൂചിപ്പിച്ചു. ചില എന്‍ജിഒകള്‍ മുന്‍കൈ എടുത്ത് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുന്നുണ്ടെങ്കിലും സര്‍ക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ അത് ചെയ്യുന്നില്ല. നിലവിലെ പ്രശ്‌നത്തിന് ഇതെല്ലാം കാരണമാണെന്നും രജ്ഞിനി പറഞ്ഞു.
‘റാബീസ് ബാധിച്ച പട്ടികള്‍ എട്ടോ പത്തോ ദിവസത്തിനകം മരിക്കും. അവര്‍ മനപൂര്‍വ്വം വന്നുകടിക്കുന്നതല്ല. ഇത്തരത്തില്‍ റാബീസ് വരാതിരിക്കണമെങ്കില്‍ എല്ലാ പട്ടികള്‍ക്കും, കുറഞ്ഞത് 70 ശതമാനം പട്ടികള്‍ക്കെങ്കിലും ആന്റി റാബീസ് വാക്‌സിന്‍ നല്‍കണം.
കേരളത്തില്‍ അത്തരമൊരു പ്രവണതയില്ല. ചില എന്‍ജിഒകള്‍ മുന്‍കൈ എടുത്ത് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുന്നുണ്ടെങ്കിലും സര്‍ക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ അത് ചെയ്യുന്നില്ല. ആന്റി റാബീസ് വാക്‌സിനേഷന്‍ ഡ്രൈവ് തുടരേ ചെയ്യണം.
മറ്റൊന്ന് റാബീസുള്ള പട്ടി ഒരാളെ കടിച്ചാല്‍ അദ്ദേഹം വാക്‌സിന്‍ എടുത്തിരുന്നെങ്കില്‍ 100 ശതമാനം സുരക്ഷിതമാണെന്നതാണ്. എന്നാല്‍ അതും ഇവിടെ ചെയ്യുന്നില്ല. വാക്‌സിന്‍ ലോബിയുണ്ടെന്നൊക്കെ പറയുന്നു.എന്തുകൊണ്ട് ഉള്ള വാക്‌സിന്‍ പോലും പ്രവര്‍ത്തിക്കുന്നില്ല, അത് തീര്‍ച്ചയായും ഉത്തരം ലഭിക്കേണ്ട ചോദ്യമാണ്.
അത് സര്‍ക്കാരിനോട് തന്നെ ചോദിക്കണം. ലാബ് ടെസ്റ്റ് ഫലം പോലും ലഭിക്കാത്ത വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്ത് വിതരണം ചെയ്തിരിക്കുകയാണെന്നാണ് വാര്‍ത്തയില്‍ കണ്ടത്. ഇതാണ് നമ്മുടെ ആരോഗ്യമന്ത്രി ചെയ്തിരിക്കുന്നത്.’ രഞ്ജിനി പ്രതികരിച്ചു.
സംസ്ഥാനത്തെ മോശം മാലിന്യ സംസ്‌കരണ സംവിധാനവും തെരുവ് നായകള്‍ പെറ്റുപെരുകാന്‍ കാരണമായെന്ന് രജ്ഞിനി ചൂണ്ടിക്കാട്ടി. സിംഗപ്പൂരും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തെരുവ് നായ്ക്കള്‍ ഇല്ലാത്തത് എന്തുകൊണ്ടാണ്.അവിടെ അവര്‍ക്ക് ബ്രീഡ് ചെയ്ത് വളരാന്‍ തെരുവില്‍ ഭക്ഷണമില്ല.
മറ്റൊന്ന് നമ്മള്‍ മൃഗങ്ങളെ വളര്‍ത്തി വേണ്ടെന്ന് തോന്നുമ്പോള്‍ ഇവയെ തെരുവിലേക്ക് ഉപേക്ഷിക്കുകയാണ്. പെറ്റ് ലൈസന്‍സിംഗോ, മൈക്രോചിപ്പിംഗോ ഇവിടെയില്ല.കശാപ്പുശാലകളില്‍ നിന്നും മാലിന്യം പുറത്തേക്ക് തള്ളുന്നു. ചോരയുടെ ടേസ്റ്റ് കിട്ടിയിട്ടാണ് ഇവ വളരുന്നത്.’തദ്ദേശ സ്ഥാപനങ്ങലും സര്‍ക്കാരും ഇടപെട്ട് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കണമെന്നും രജ്ഞിനി ആവശ്യപ്പെട്ടു.