//
4 മിനിറ്റ് വായിച്ചു

വേതനം പരിഷ്ക്കരിക്കണം; റേഷൻ വ്യാപരികൾ സമരത്തിലേക്ക്

വേതന പരിഷ്‌കരണമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു. ഇ – പോസ് ഇല്‌ക്ട്രോണിക് സംവിധാനത്തിന്റെ നിരന്തര തകരാർ ഉടൻ പരിഹരിക്കണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കേരളത്തിലെ റേഷൻ വിതരണ മേഖല നേരിടുന്ന പ്രതിസന്ധികൾ സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ചാണ് വ്യാപാരികൾ സമരത്തിനൊരുങ്ങുന്നത്. അടിക്കടി ഉണ്ടാകുന്ന ഇ -പോസ് മെഷ്യീൻ തകരാർ റേഷൻ വിതരണം താളം തെറ്റിക്കുന്നുവെന്നും റേഷൻ വാങ്ങുന്നവരുടെ എണ്ണവും ഗണ്യമായി കുറഞെന്നും വ്യാപാരികൾ പറയുന്നു.അരിവിഹിതം വെട്ടിക്കുറച്ചതിനെതിരെയും പ്രതിഷേധം കടുപ്പിക്കാനാണ് വ്യാപാരികളുടെ തീരുമാനം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version