/
7 മിനിറ്റ് വായിച്ചു

ആർസി ബുക്ക്‌ സ്‌മാർട്ട് കാർഡ് രൂപത്തിലാക്കും: മന്ത്രി ആന്റണി രാജു

എടപ്പാൾ (മലപ്പുറം)> വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസ് സ്മാർട്ട് കാർഡിലേക്ക്‌ മാറ്റിയതുപോലെ ആർസി ബുക്കും സ്മാർട്ട് കാർഡ് രൂപത്തിലാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കൃത്യനിർവഹണ മികവിന് മോട്ടോർ വാഹനവകുപ്പുദ്യോഗസ്ഥർക്കുള്ള മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട്ട് മെഡൽ എടപ്പാൾ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച് സെന്ററിൽ  വിതരണംചെയ്യുകയായിരുന്നു അദ്ദേഹം.

എഐ കാമറ കണ്ടാൽ കല്ലെറിയുന്ന സ്ഥാനത്ത് ഇപ്പോൾ കാമറക്ക് പൂച്ചെണ്ടുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കാമറയുടെ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ചുമുതൽ നോക്കിയാൽ അപകടങ്ങളും അപകട മരണങ്ങളും കുറഞ്ഞു. വാഹനീയം പരിപാടിയിലുടെ 10,000ത്തോളം പരാതികൾ പരിഹരിച്ചു. സംസ്ഥാനതലത്തിൽ പൊതുവായ പല വിഷയങ്ങളിലും  ജില്ലാ അദാലത്തിൽതന്നെ നടപടിയെടുക്കാനും സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കാനും കഴിഞ്ഞു. വാഹനീയം പരിപാടിയുടെ ചുവടുപിടിച്ച്‌  സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തീരസദസ്സുകൾ സംഘടിപ്പിച്ചു. വനംവകുപ്പ് വനം സൗഹൃദ സദസ് സംഘടിപ്പിച്ചു. ഇനി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നടങ്കം കേരളത്തിലെ നാല് മേഖലകളിലായി സെപ്തംബറിൽ അദാലത്ത് പോലെയുള്ള കാബിനറ്റ് മീറ്റിങ് നടത്തുമെന്നും  മന്ത്രി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version