/
4 മിനിറ്റ് വായിച്ചു

ചെങ്കണ്ണ് പടരുന്നു.. 👁️ ഇത്തവണ തീവ്രത കൂടുതൽ

കണ്ണൂർ | സംസ്ഥാനത്ത് പലയിടത്തും ചെങ്കണ്ണ് വ്യാപിക്കുന്നു. കുട്ടികൾ അടക്കം ഒട്ടേറെ പേരാണ് ആസ്പത്രികളിൽ നിത്യേന ചികിത്സ തേടുന്നത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി രോഗത്തിന് തീവ്രത കൂടുതലാണ്. ഭേദമാകാൻ കൂടുതൽ ദിവസവും വേണ്ടി വരുന്നു. പെട്ടെന്ന് പടരുന്ന നേത്ര രോഗമാണിത്. ഒരാൾക്ക്‌ വന്നാൽ വീട്ടിലെ മറ്റുള്ളവർക്കും രോഗ സാധ്യതയുണ്ട്. എന്നാൽ ശ്രദ്ധിച്ചാൽ രോഗം വരാതെ നോക്കാനാകും.

ചെങ്കണ്ണ് ചിലരിൽ സങ്കീർണമാകാം. അതിനാൽ നേത്രരോഗ വിദഗ്ധന്റെ സേവനം തേടണം. പലരിലും ഭേദമാകാൻ പത്ത് ദിവസം വരെ എടുക്കുന്നു. ചിലരിൽ കൺപോളയുടെ ഉൾഭാഗത്ത് പാട പോലെ രൂപപ്പെടുന്നുണ്ട്. അങ്ങനെ വന്നാൽ അത് നീക്കി മരുന്നിട്ടാലെ ഫലപ്രദമാവൂ. വൈറസിൽ വന്ന മാറ്റമാകാം തീവ്രത കൂടാൻ കാരണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version