//
8 മിനിറ്റ് വായിച്ചു

എംഎം മണിക്കെതിരായ വംശീയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ സുധാകരൻ‌‌

കണ്ണൂർ: എംഎം മണിക്കെതിരായ വംശീയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നത്.വിഷയത്തിൽ യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

‘ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി. ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.’ സുധാകരൻ പറഞ്ഞു.

എം.എം മണിയുടേത് ചിമ്പാൻസിയുടേത് തന്നെയാണെന്നായിരുന്നു സുധാകരൻ നേരത്തെ പ്രതികരിച്ചത്. മഹിളാ കോൺഗ്രസ് പ്രതിഷേധ ജാഥയിൽ എംഎം മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ചതിനെതിരെ വിമർശനം ഉയരവേയാണ് സുധാകരന്റെ അധിക്ഷേപം. യഥാർത്ഥ മുഖമല്ലേ ഫ്‌ളക്‌സിൽ കാണിക്കാൻ കഴിയൂ. മണിയുടെത് ചിമ്പാൻസിയുടെ മുഖമാണെന്നാണ് സുധാകരൻ പറഞ്ഞത്. മുഖം അങ്ങനെയായതിന് ഞങ്ങളെന്ത് പിഴച്ചു, സൃഷ്ടാവിനോട് പറയുകയല്ലാതെയെന്നും സുധാകരൻ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version