//
10 മിനിറ്റ് വായിച്ചു

നിയമന കാര്യങ്ങളിൽ കോടതിയെ ആശ്രയിക്കേണ്ടി വരുന്നു; പ്രിയാ വര്‍ഗീസിന്റെ നിയമനം സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടിയിൽ സന്തോഷമുണ്ടെന്ന് ജോസഫ് സ്കറിയ

കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയ . ഹൈക്കോടതി നടപടിയിൽ സന്തോഷമുണ്ട്. ഒരു ഉദ്യോഗാർത്ഥി എന്ന നിലയിൽ ലഭിക്കേണ്ട പരിഗണന കിട്ടാതെ വന്നതുകൊണ്ടാണ് താൻ പ്രതികരിച്ചത്. മറ്റ് ഉദ്യോഗാർത്ഥികൾ ആരും തന്റെ എതിരാളികളല്ല. തനിക്ക് ലഭിക്കേണ്ട ന്യായത്തെക്കുറിച്ചാണ് കോടതിയെ ബോധിപ്പിച്ചത്. ഗവർണറും വി സി യും തമ്മിലുള്ള പ്രശ്നങ്ങളും തന്റെ പ്രശ്ങ്ങളും തമ്മിൽ വ്യത്യാസമുണ്ട്‌. അവരുടെ പ്രശ്നങ്ങളിൽ പ്രതികരിക്കാൻ താത്പര്യമില്ല. കേരളത്തിൽ കുറച്ചു നാളുകളായി ഇത്തരത്തിലുള്ള നിയമന കാര്യങ്ങളിൽ കോടതിയെ മാത്രമേ ആശ്രയിക്കാൻ കഴിയുന്നുള്ളൂവെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പ്രതികരിച്ചുകണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി അല്പം മുമ്പാണ് സ്‌റ്റേ ചെയ്തത്. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഏറെ വിവാദമായ നിയമനം റദ്ദാക്കിയത് കണ്ണൂര്‍ സര്‍വകലാശാലയ്ക്കും വലിയ തിരിച്ചടിയാകുകയാണ്നിയമനം റദ്ദാക്കിയത് അറിയിച്ച് പ്രത്യേക ദൂതന്‍ വഴി പ്രിയാ വര്‍ഗീസിന് നോട്ടീസ് കൈമാറും. റാങ്ക് പട്ടികയില്‍ നിന്നും പ്രിയാ വര്‍ഗീസിനെ ഒഴിവാക്കണമെന്ന ആവശ്യമായിരുന്നു ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നത്. റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണം എന്നുള്‍പ്പെടെ വ്യക്തമാക്കിയായിരുന്നു ഹര്‍ജി. അസോസിയേറ്റ് പ്രൊഫസര്‍ക്കുള്ള മിനിമം യോഗ്യതയായ എട്ട് വര്‍ഷത്തെ പ്രവൃത്തിപരിചരം പ്രിയാ വര്‍ഗീസിനില്ലെന്നും ഹര്‍ജിയില്‍ വാദമുണ്ടായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version