//
10 മിനിറ്റ് വായിച്ചു

കണ്ണൂർ സർവകലാശാല ജീവനക്കാർക്ക് സ്ഥലംമാറ്റം

ക​ണ്ണൂ​ർ: മൂ​ന്നു ബി​ബി​എ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ത്രം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​നും തു​ട​ർ​ന്ന് പ​രീ​ക്ഷാനി​യ​മ​ങ്ങ​ളൊന്നും പാ​ലി​ക്കാ​തെ എ​ത്ര​യും പെ​ട്ടെ​ന്ന് ഫലം പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​മാ​യി വൈ​സ് ചാ​ൻ​സ​ല​ർ ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടിയ പ​രീ​ക്ഷാ​ഭ​വ​നി​ലെ ജീ​വ​ന​ക്കാ​രെ സ്ഥ​ലം മാ​റ്റി. ബി​ബി​എ ടാ​ബു​ലേ​ഷ​ൻ ചെ​യ്യു​ന്ന ര​ണ്ട് സെ​ക്‌ഷ​ൻ ഓ​ഫീ​സ​ർ​മാ​രെ​യും ബ​ന്ധ​പ്പെ​ട്ട അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ, മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ, ക്യാ​മ്പു​ക​ളു​ടെ ടീ​ച്ചേ​ഴ്സി​നെ പോ​സ്റ്റ് ചെ​യ്യാ​ൻ ചു​മ​ത​ല​യു​ള്ള അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ എ​ന്നി​ങ്ങ​നെ ആ​റോ​ളം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ​മാ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി​യി​രി​ക്കു​ന്ന​ത്. സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ളി​ൽ സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു. ച​ട്ട​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ ഉ​ദ്ദി​ഷ്ടകാ​ര്യ​ത്തി​ന് ഉ​പ​കാ​രസ്മ​ര​ണ എ​ന്നരീ​തി​യി​ൽ പി​ൻ​വാ​തി​ൽ നി​യ​മ​നം നേ​ടി​യ വൈ​സ് ചാ​ൻ​സ​ല​റി​ൽനി​ന്ന് ഇ​ത്ര​യൊ​ക്കെ മാ​ത്ര​മേ പ്ര​തീ​ക്ഷി​ക്കു​ന്നു​ള്ളൂ​വെ​ന്ന് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷം തി​ക​ച്ചും ഏ​ക​പ​ക്ഷീ​യ​മാ​യി മാ​ത്രം കാ​ര്യ​ങ്ങ​ൾ ചെ​യ്തു​വ​ന്നി​രു​ന്ന അ​തേ രീ​തി ത​ന്നെ​യാ​ണ് വി​സി പി​ന്തു​ട​രു​ന്ന​തെന്ന് പ്ര​സി​ഡ​ന്‍റ് ഇ.​കെ. ഹ​രി​ദാ​സ് പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. ര​ഞ്ജി​ത്ത് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ക​രി​പ്പ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version