/
6 മിനിറ്റ് വായിച്ചു

റിപ്പബ്ലിക് ദിന സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു

ജെസിഐ കാനനൂർ, ജെസിഐ കണ്ണൂർ ഹാൻഡ്‌ലൂം സിറ്റി, ജെസിഐ കണ്ണൂർ എമ്പയർ, കാനനൂർ സൈക്കിളിംഗ് ക്ലബ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിന സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു. കണ്ണൂർ കാൽടെക്സിൽ വച്ച് നടന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി.പി ദിവ്യ ഉദ്ഘാടനം നിർവഹിച്ചു. ജെസിഐ മേഖല ഉപാധ്യക്ഷൻ ജെസി ജെസിൽ ജയൻ വിശിഷ്ടാതിഥി ആയിരുന്നു. ജെസി സംഗീത് ശിവൻ, ജെസി ഡോ. ജസീറ. പി, ജെസി സുറുമി ഷിറാസ്, കാനനൂർ സൈക്ലിംഗ് ക്ലബ് പ്രസിഡന്റ് ഷാഹിൻ എന്നിവർ സംസാരിച്ചു. അമ്പതോളം സൈക്കിൾ റൈഡേഴ്സ് റിപ്പബ്ലിക് ദിന സന്ദേശ വാഹകരായി കണ്ണൂർ നഗരത്തിൽ സവാരി നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി.പി. ദിവ്യ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. 3 ചാപ്റ്ററുകളിൽ നിന്നായി നൂറ്റമ്പതിൽപരം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

USA ബോക്സിങ് ബോർഡ് ബ്രോൺസ് ലെവൽ കോച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട കാനനൂർ സൈക്ലിംഗ് ക്ലബ് ജോയിന്റ് സെക്രട്ടറി ശ്രീ.സി.രാജേഷ് കുമാരനെ ചടങ്ങിൽ ആദരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version