/
7 മിനിറ്റ് വായിച്ചു

ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; നീലിമല വഴിയുളള പാത സജീവമായി

ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ നീലിമല വഴിയുളള പരമ്പരാഗത പാത സജീവമായി. ആശുപത്രി അടക്കമുള്ള സൗകര്യങ്ങൾ പാതയിലൂടെ യാത്ര ചെയ്യുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. അവശേഷിക്കുന്ന അറ്റകുറ്റപ്പണികൾ അടുത്ത ദിവസം തന്നെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. നീലിമല വഴിയുള്ള പരമ്പരാഗത പാത തുറന്ന് ആദ്യ ദിവസം തന്നെ ശരംകുത്തിയിൽ ശരങ്ങൾ നിറഞ്ഞു. ശബരിപീഠം എത്തിക്കഴിഞ്ഞാൽ പിന്നെ നിരപ്പായ സ്ഥലമാണ്. കഠിനമായ മലകയറ്റം പൂർത്തിയാക്കിയ അയ്യപ്പൻമാർ തേങ്ങയുടച്ച് മരക്കൂട്ടം ലക്ഷ്യമാക്കി നീങ്ങും. ഇരുവശവും കാട് ഒരുക്കിവെച്ചിരിക്കുന്ന കാഴ്ചകളാണ് നീലിമല പാതയുടെ പ്രത്യേകത. കുത്തനെയുള്ള കയറ്റം ആയാസകരമാണെങ്കിലും മലകയറ്റം ആസ്വാദ്യകരമാണെന്നാണ് അയ്യപ്പൻമാർ പറയുന്നത്.രണ്ട് കാർഡിയാക് സെന്‍ററുകളും ഏഴ് ഓക്സിജൻ പാർലറുകളും പാതയിൽ സജ്ജമാക്കിയിട്ടുണ്ട്. ഇവയെല്ലാം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കുടിവെളള വിതരണവും സജ്ജമാക്കി. പണിമുടക്കിയ വൈദ്യുതി വിളക്കുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. പാത തുറന്നതിന് ശേഷമുള്ള ആദ്യ ദിനം തന്നെ വലിയ തിരക്കാണ് നീലിമല പാതയിൽ അനുഭവപ്പെട്ടത്. നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ വരും ദിവസങ്ങളിലും തിരക്ക് വർധിക്കാനാണ് സാധ്യത.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version